കേന്ദ്ര ആണവോർജ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള നവിമുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്ററിലേക്ക് ഇനിപറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സയന്റിഫിക് ഓഫിസർ-ഇ (ക്ലിനിക്കൽ ന്യൂറോഫിസിയോളജിസ്റ്റ് (ഒഴിവ്-1)/ബയോ ഇൻഫർമാറ്റിക്സ്-1, ന്യൂക്ലിയർ മെഡിസിൻ (റേഡിയേഷൻ സേഫ്റ്റി ഓഫിസർ ലെവൽ-2); സയന്റിഫിക് ഓഫിസർ (സെന്റർ ഫോർ കാൻസർ എപ്പിഡെമിയോളജി-1; അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ-2; അസിസ്റ്റന്റ് പർച്ചേസ് ഓഫിസർ-3. നഴ്സ് 'എ' ഫീമെയിൽ-44, നഴ്സ് 'എ' - 5; സയന്റിഫിക് അസിസ്റ്റന്റ് 'ബി'-ബയോമെഡിക്കൽ 2, ന്യൂക്ലിയർ മെഡിസിൻ 6; അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസർ 6; ലോവർ ഡിവിഷൻ ക്ലർക്ക് 13.
അസിസ്റ്റന്റ് പ്രഫസർ-ഇൻഫെക്ഷൻ ഡിസീസ്, ഇന്റർസിവിസിറ്റ് (ക്രിട്ടിക്കൽ കെയർ), അനസ്തേഷ്യ, പാലിയേറ്റിവ് മെഡിസിൻ, പാതോളജി, ഇന്റർവെൻഷനൽ റേഡിയോളജി, റേഡിയോളജി ഡയഗ്നോസിസ്; അസിസ്റ്റന്റ് മെഡിക്കൽ സൂപ്രണ്ട്.
യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടിക്രമം, സംവരണം, ശമ്പളം, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://actrec.gov.inൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി മാർച്ച് എട്ടിന് വൈകീട്ട് 5.30നകം സമർപ്പിക്കേണ്ടതാണ്. വിലാസം: TATA MEMORIAL CENTRE, Advanced Centre for Treatment, Research and Education in Cancer, Sector-22, Kharghar, Navi Mumbai-410210.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.