പി.ആർ.ഡി പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ ഒഴിവുകൾ

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാണ് പാനൽ രൂപീകരിക്കുക. ഉദ്യോഗാർത്ഥികൾ സിഡിറ്റിന്റെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.careers.cdit.org യിലെ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്‌ളിക്ക് ചെയ്ത് ഒക്ടോബർ 17നകം അപേക്ഷിക്കണം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. സൈറ്റിൽ വിവരം നൽകി കഴിഞ്ഞാൽ മാറ്റം അനുവദിക്കില്ല.

ജേർണലിസം ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം/ പി. ആർ/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്‌ളോമയും അല്ലെങ്കിൽ, ജേർണലിസം/ പബ്‌ളിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദമോ തത്തുല്യമോ ഉള്ളവർക്ക് സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കാം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാനപങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.

ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം/ പി. ആർ/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/ പബ്‌ളിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദമോ തത്തുല്യമോ ആണ് കണ്ടന്റ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റെയും യോഗ്യത. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാനപങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഇൻഫർമേഷൻ അസിസ്റ്റന്റിന് ഉണ്ടാവണം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാനപങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമ വിഭാഗങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം കണ്ടന്റ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഉണ്ടായിരിക്കണം. ഇവർക്ക് സമൂഹമാധ്യമങ്ങളിൽ കണ്ടന്റ് ജനറേഷനിൽ പരിചയം ഉണ്ടാവണം. ഡിസൈനിംഗിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. മൂന്നു പാനലിലും അപേക്ഷിക്കുന്നവർ മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം. സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷിക്കുന്നവർക്ക് കണ്ടന്റ് എഡിറ്റർ യോഗ്യതയുണ്ടെങ്കിൽ അതിനും അപേക്ഷിക്കാം. എന്നാൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിൽ ഒന്നിൽ മാത്രമേ അപേക്ഷിക്കാനാകൂ. കണ്ടന്റ് എഡിറ്ററുടെ പരീക്ഷ ഓൺലൈനിലായിരിക്കും നടത്തുക. മറ്റു രണ്ട് പാനലിലും ജില്ലാതലത്തിൽ പരീക്ഷ നടക്കും. ഒക്‌ടോബർ 26 നാണ് എഴുത്തുപരീക്ഷ. ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

35 വയസാണ് പ്രായപരിധി. 21,780 രൂപയാണ് സബ് എഡിറ്ററുടെ പരമാവധി പ്രതിമാസ പ്രതിഫലം. 17,940 രൂപ ആണ് കണ്ടന്റ് എഡിറ്ററുടെ പരമാവധി പ്രതിഫലം. 16940 രൂപയാണ് ഇൻഫർമേഷൻ അസിസ്റ്റന്റിന്റെ ഒരു മാസത്തെ പരമാവധി പ്രതിഫലം. വിശദാംശങ്ങൾ www.prd.kerala.gov.inൽ ലഭിക്കും.

Tags:    
News Summary - Vacancies for Sub Editor, Information Assistant and Content Editor in PRD Prism Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.