ഇന്ത്യൻ സ്പേസ് റിസർച്ച് ഒാർഗനൈസേഷനു കീഴിൽ തിരുവനന്തപുരം വലിയമലയിലുള്ള ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെൻറർ വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളുടെ എണ്ണവും യോഗ്യതയും എന്ന ക്രമത്തിൽ താഴെ:
1. ടെക്നിക്കൽ അസിസ്റ്റൻറ്-മെക്കാനിക്കൽ: നാല് ഒഴിവ്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിേപ്ലാമ/തത്തുല്യം.
2. ടെക്നിക്കൽ അസിസ്റ്റൻറ്-ഫോേട്ടാഗ്രഫി: ഒരു ഒഴിവ്. ഫോേട്ടാഗ്രഫി/സിനിമാറ്റോഗ്രഫിയിൽ ഫസ്റ്റ് ക്ലാസ് ഡിേപ്ലാമ/തത്തുല്യം.
3. ടെക്നിക്കൽ അസിസ്റ്റൻറ്-ഇലക്ട്രിക്കൽ: രണ്ട് ഒഴിവ്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിേപ്ലാമ/തത്തുല്യം.
4. ഹിന്ദി ടൈപ്പിസ്റ്റ്: ഒരു ഒഴിവ്. ആർട്സ്/സയൻസ്/കൊമേഴ്സ്/മാനേജ്മെൻറ്/കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഫസ്റ്റ് ക്ലാസോടെ ബിരുദം. മെട്രിക്കുലേഷൻ/ബിരുദതലത്തിൽ ഹിന്ദി വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ ഇൗ പരീക്ഷകളിലൊന്ന് ഹിന്ദി മീഡിയത്തിലായിരിക്കണം. ഹിന്ദിയും ഇംഗ്ലീഷും വേഗതയോടെ ടൈപ്പ് ചെയ്യാനാകണം.
5. ടെക്നീഷ്യൻ ബി-ഫിറ്റർ: അഞ്ച് ഒഴിവ്. എസ്.എസ്.എൽ.സി/എസ്.എസ്.സി വിജയവും ഫിറ്റർ ട്രേഡിൽ എൻ.സി.വി.ടിയിൽ നിന്നുള്ള െഎ.ടി.െഎ/എൻ.ടി.സി/എൻ.എ.സിയും.
6. ടെക്നീഷ്യൻ ബി-ഇലക്ട്രോണിക് മെക്കാനിക്: രണ്ട് ഒഴിവ്. എസ്.എസ്.എൽ.സി/എസ്.എസ്.സി വിജയവും ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ എൻ.സി.വി.ടിയിൽനിന്നുള്ള െഎ.ടി.െഎ/എൻ.ടി.സി/എൻ.എ.സിയും.
7. ഫയർമാൻ എ: ഒരു ഒഴിവ്. എസ്.എസ്.എൽ.സി/എസ്.എസ്.സി വിജയം. കായികക്ഷമത അനിവാര്യം.
8. കാറ്ററിങ് അറ്റൻഡൻറ് എ: ഒരു ഒഴിവ്.
യോഗ്യരായ ഉദ്യോഗാർഥികൾക്ക്
www.lpsc.gov.in ലൂടെ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനവും വെബ്സൈറ്റിലുണ്ട്. ഡിസംബർ 18നകം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.