നാഷനൽ ഹെൽത്ത് മിഷൻ, ആരോഗ്യകേരളം കോഴിക്കോെട്ട വിവിധ ഒഴിവുകളിലേക്ക് വാക്-ഇൻ എഴുത്തുപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഒാഫിസർ (ഹോമിയോ)(രണ്ട് ഒഴിവ്), മെഡിക്കൽ ഒാഫിസർ (യുനാനി)(മൂന്ന് ഒഴിവ്), ലേഡി ഹെൽത്ത് വിസിറ്റർ (ഒരു ഒഴിവ്), അക്കൗണ്ടൻറ് (ആർ.എൻ.ടി.സി.പി) (ഒരു ഒഴിവ്), ടി.ബി ഹെൽത്ത് വിസിറ്റർ (ആർ.എൻ.ടി.സി.പി)(ഒരു ഒഴിവ്), എസ്.ടി.എൽ.എസ് (ആർ.എൻ.ടി.സി.പി)(ഒരു ഒഴിവ്) എന്നീ തസ്തികകളിലായി ഒമ്പത് ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത: ഹോമിയോ മെഡിക്കൽ ഒാഫിസർക്ക് ബി.എച്ച്.എം.എസും ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായം ജൂൺ ഒന്നിന് 40 വയസ്സിൽ താഴെ. പ്രതിമാസം 26,000 രൂപയാണ് വേതനം.
യുനാനി മെഡിക്കൽ ഒാഫിസർക്ക് ബി.യു.എം.എസും ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായം ജൂൺ ഒന്നിന് 40 വയസ്സിൽ താഴെ. പ്രതിമാസം 26,000 രൂപയാണ് വേതനം.
ലേഡി ഹെൽത്ത് വിസിറ്റർക്ക് എൽ.എച്ച്.െഎ ട്രെയിനിങ് കോഴ്സാണ് യോഗ്യത. രണ്ടു വർഷം പ്രവൃത്തിപരിചയം അനിവാര്യം. പ്രായം ജൂൺ ഒന്നിന് 58 വയസ്സിൽ താഴെ. പ്രതിമാസം 16,180 രൂപയാണ് പ്രതിഫലം.
അക്കൗണ്ടൻറ് തസ്തികയിലേക്ക് കോമേഴ്സ് ബിരുദവും അക്കൗണ്ട്സിൽ നാലു വർഷം പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം ജൂൺ ഒന്നിന് 40 വയസ്സിൽ താഴെ. ശമ്പളം: പ്രതിമാസം 10,000 രൂപ.
ടി.ബി ഹെൽത്ത് വിസിറ്റർ (ആർ.എൻ.ടി.സി.പി) തസ്തികയിൽ അപേക്ഷിക്കാൻ സയൻസ് ഒരു വിഷയമായി പഠിച്ചുള്ള ഇൻറർമീഡിയറ്റും ട്യൂബർകുലോസിസ് ഹെൽത്ത് വിസിറ്ററുടെ അംഗീകൃത കോഴ്സും പൂർത്തിയാക്കണം. പ്രവൃത്തിപരിചയം വേണം. പ്രായം ജൂൺ ഒന്നിന് 40 വയസ്സിൽ താഴെ. പ്രതിമാസം 11,500 രൂപയാണ് ശമ്പളം.
പ്ലസ് ടു സയൻസും ഡി.എം.എൽ.ടിയും ടുവീലർ ഡ്രൈവിങ് ലൈസൻസും ഉള്ളവർക്ക് എസ്.ടി.എൽ.എസ് (ആർ.എൻ.ടി.സി.പി) തസ്തികയിലേക്ക് അപേക്ഷിക്കാം. ബാക്ടീരിയോളജിക്കൽ ലബോറട്ടറിയിൽ രണ്ടു വർഷ പ്രവൃത്തിപരിചയം വേണം. പ്രായം ജൂൺ ഒന്നിന് 40 വയസ്സിൽ താഴെ. ശമ്പളം: പ്രതിമാസം 15,000 രൂപ.
യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 17ന് രാവിലെ ഒമ്പതിന് മീഞ്ചന്ത രാമകൃഷ്ണമിഷൻ സ്കൂളിലെത്തണം. 10 മണിയോടെ രജിസ്ട്രേഷൻ പൂർത്തിയാകും. തുടർന്ന് എഴുത്തുപരീക്ഷ നടക്കും. ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾക്ക് ഇൻറർവ്യൂവിനുള്ള തീയതി പിന്നീട് അറിയിക്കും. വെബ്സൈറ്റ്:http://www.arogyakeralam.gov.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.