നാഷനൽ ഹെൽത്ത് മിഷൻ (ആരോഗ്യകേരളം) ആലപ്പുഴ ഒാഫിസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ ചുവടെ ചേർക്കുന്നു.
1. സ്റ്റാഫ് നഴ്സ് (പാലിയേറ്റിവ് കെയർ) -04. ജനറൽ നഴ്സിങ്ങും കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റിവ് നഴ്സിങ്ങും.
2. ഫിസിയോതെറപ്പിസ്റ്റ് (പാലിയേറ്റിവ് കെയർ)-05. ബാച്ചിലർ ഒാഫ് ഫിസിയോതെറപ്പി (ബി.പി.റ്റി)- ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
3. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്- 03. ബി.എസ്സി ക്ലിനിക്കൽ സൈക്കോളജി, ആർ.സി.െഎ രജിസ്ട്രേഷൻ- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
4. കൗൺസിലർ (അഡോളെസൻറ് ഹെൽത്ത്)-01. സൈക്കോളജി/ സോഷ്യോളജി/സോഷ്യൽ വർക്ക്/ ആന്ത്രപ്പോളജി/ ഹ്യുമൻ ഡെവലപ്മെൻറ് ഇവയിൽ ഏതെങ്കിലും ബിരുദം/നഴ്സിങ്ങിലുള്ള ഡിേപ്ലാമയും ബന്ധപ്പെട്ട ഫീൽഡിലുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സൈക്കോളജിയിലോ സോഷ്യൽ വർക്കിലോ ഉള്ള ബിരുദാനന്തര ബിരുദം- ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
4. സി.എസ്.എസ്.ഡി ടെക്നീഷ്യൻ- 01. പ്ലസ്ടു (സയൻസ്, കോമേഴ്സ്, ആർട്സ്) കൂടാതെ ആറുമാസത്തെ കോഴ്സും മൂന്നുമാസത്തെ ഇേൻറൺഷിപ്പും (സെൻട്രൽ സ്െറ്ററൈൽ സൈപ്ല ഡിപ്പാർട്മെൻറ്)- 2 വർഷത്തെ പ്രവൃത്തിപരിചയം.
5. ഡെൻറൽ ഹൈജീനിസ്റ്റ്-01. ഡെൻറൽ ഹൈജീനിലുള്ള ഡിേപ്ലാമ.
ഉയർന്ന പ്രായപരിധി 40 വയസ്സ്.
നിശ്ചിതയോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർ ഫെബ്രുവരി 24നകം സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി ആലപ്പുഴ ജനറൽ ആശുപത്രിയിലെ ദേശീയ ആരോഗ്യകേരളം ഒാഫിസിൽ നേരിെട്ടത്തി പേര് രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ അഭിമുഖ പരീക്ഷക്ക് ക്ഷണിക്കുകയുള്ളൂ. വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.