രാജ്യസഭ സെക്രേട്ടറിയറ്റിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാർലമെൻററി ദ്വിഭാഷി (ഇംഗ്ലീഷ്/ഹിന്ദി)-1, പാർലമെൻററി ദ്വിഭാഷി (ഒഡിയ) ഒഡിയ-1, അസിസ്റ്റൻറ് ലജിസ്ലേറ്റിവ്/കമ്മിറ്റി/പ്രൊേട്ടാകോൾ/എക്സിക്യൂട്ടിവ് ഒാഫിസർ-20, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-11, സെക്യൂരിറ്റി അസിസ്റ്റൻറ് ഗ്രേഡ് രണ്ട്- 21, സെക്രേട്ടറിയറ്റ് അസിസ്റ്റൻറ് (ഇംഗ്ലീഷ്)- 30, സെക്രേട്ടറിയറ്റ് അസിസ്റ്റൻറ് (ഹിന്ദി)- ഏഴ്, സെക്രേട്ടറിയറ്റ് അസിസ്റ്റൻറ് (ഉർദു)- രണ്ട്, ട്രാൻസ്ലേറ്റർ- 19, പ്രൂഫ് റീഡർ- മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ഒാരോ തസ്തികക്കും ആവശ്യമായ യോഗ്യതകളിൽ വ്യത്യാസമുണ്ട്.
അസിസ്റ്റൻറ് െലജിസ്ലേറ്റിവ്/കമ്മിറ്റി/േപ്രാേട്ടാകോൾ/എക്സിക്യൂട്ടിവ് ഒാഫിസർ തസ്തികക്ക് അംഗീകൃത യൂനിവേഴ്സിറ്റി ബിരുദമാണ് യോഗ്യത. ഒ ലെവൽ കമ്പ്യൂട്ടർ സർട്ടിഫിക്കറ്റ് അഭികാമ്യം. സ്റ്റെനോഗ്രാഫർക്ക് അംഗീകൃത ബിരുദവും മിനിറ്റിൽ 80 വാക്കുകളുടെ ഷോർട്ട്ഹാൻഡ് വേഗവുമുണ്ടാകണം. ഹിന്ദി, ഇംഗ്ലീഷ് രണ്ടു ഭാഷകളിലും സ്റ്റെനോഗ്രഫി പഠിച്ചവർക്ക് മുൻഗണന. യോഗ്യതബിരുദത്തിെൻറ അവസാനവർഷ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. ഡിസംബർ 18ന് മുമ്പ് അവർ യോഗ്യത പൂർത്തിയാക്കണം. ദ്വിഭാഷി, ട്രാൻസ്ലേറ്റർ, പ്രൂഫ് റീഡർ തസ്തികകളിൽ 18നും 35നും ഇടയിൽ പ്രായമുള്ളവരാകണം. മറ്റു തസ്തികകളിൽ 18നും 30നും ഇടയിലാണ് പ്രായ പരിധി. സംവരണവിഭാഗങ്ങൾക്ക് നിശ്ചിത ഇളവുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവർ ആദ്യ രണ്ടുവർഷം പ്രൊബേഷനിലായിരിക്കും. ആവശ്യമായ പരീക്ഷകൾ പാസായെങ്കിൽ മാത്രമേ സ്ഥിരപ്പെടുത്തൂ. http://rajyasabha.nic.in/ എന്ന വെബ്സൈറ്റിൽ ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി ആഗസ്റ്റ് 18. വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷകൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.