കേന്ദ്ര ബഹിരാകാശ വകുപ്പിനുകീഴിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെൻറർ (വി.എസ്.എസ്.സി) പരസ്യ നമ്പർ വി.എസ്.എസ്.സി -300 പ്രകാരം ഇനി പറയുന്ന തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻറിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾ ചുവടെ -
1. സയൻറിസ്റ്റ്, എൻജിനീയർ (എസ്.സി): ഒഴിവുകൾ -രണ്ട്. യോഗ്യത: പിഎച്ച്.ഡി -എയ്റോസോൾസ്, അറ്റ്മോസ് ഫിയറിക് മോഡലിങ്, റേഡിയേഷൻ ട്രാൻസ്ഫർ മോഡലിങ്, പ്ലാനിറ്ററി സയൻസ് ആൻഡ് എക്സ്െപ്ലാറേഷൻ, മൈക്രോവേവ് റിമോട്ട് സെൻസിങ്, ലോണോസ്ഫിയർ മോഡലിങ്.
2. സയൻറിസ്റ്റ്, എൻജിനീയർ (എസ്.സി): ഒഴിവുകൾ -28, യോഗ്യത: എം.ഇ/എം.ടെക് ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്, മെറ്റലർജിക്കൽ എൻജിനീയറിങ്, മെറ്റീരിയൽ സയൻസ്, ഇൻഡസ്ട്രിയൽ മെറ്റലർജി, ൈമക്രോ ഇലക്ട്രോണിക്സ്, മാനുഫാക്ചറിങ് ടെക്നോളജി, പ്രൊഡക്ഷൻ എൻജിനീയറിങ്, കമ്പ്യൂട്ടർ എയിഡഡ് മാനുഫാക്ചറിങ് എൻജിനീയറിങ്, സർഫസ് എൻജിനീയറിങ്, സർഫസ് സയൻസ് & ടെക്നോളജി, സർഫസ് കോട്ടിങ് ടെക്നോളജി, കെമിക്കൽ എൻജിനീയറിങ്, പ്രോസസ് ഡിസൈൻ, എൻജിനീയറിങ്, കൺട്രോൾ സിസ്റ്റംസ് എൻജിനീയറിങ്, കൺട്രോൾ ഇൻസ്ട്രുമെേൻറഷൻ, കൺട്രോൾ & ഗൈഡൻസ്, കൺട്രോൾ & കംപ്യൂട്ടിങ്, കൺട്രോൾ & ഒാേട്ടാമേഷൻ, സിസ്റ്റംസ് & കൺട്രോൾ എൻജിനീയറിങ് അല്ലെങ്കിൽ എം.എസ്.സി കെമിസ്ട്രി, അൈപ്ലഡ് കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ഒാർഗാനിക് കെമിസ്ട്രി, മാത്തമാറ്റിക്സ് (ലിനിയർ ആൾജിബ്ര, ഗ്രാഫ് തിയറി, ഒാപറേഷൻസ് റിസർച്ച്, പ്രോബബിലിറ്റി) അല്ലെങ്കിൽ, ബി.ഇ, ബി.ടെക് -എൻജിനീയറിങ് ഫിസിക്സ്, കെമിക്കൽ എൻജിനീയറിങ്.
3. മെഡിക്കൽ ഒാഫിസർ (എസ്.സി) ഒഴിവ് -ഒന്ന്. യോഗ്യത: അംഗീകൃത എം.ബി.ബി.എസ് ബിരുദവും രണ്ടുവർഷത്തിൽ കുറയാത്ത ക്ലിനിക്കൽ എക്സ്പീരിയൻസും വേണം. ഇൗ തസ്തികകളുടെ വിശദമായ യോഗ്യത മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയുമെല്ലാം www.vssc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും. അപേക്ഷ ഒക്ടോബർ ഒമ്പത് മുതൽ 23വരെ സ്വീകരിക്കും.
ഇതിനുപുറമെ പരസ്യനമ്പർ VSSC -301 പ്രകാരം ഇനിപറയുന്ന തസ്തികകൾക്കുകൂടി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
ടെക്നിക്കൽ അസിസ്റ്റൻറ് (ലെവൽ -07), ഒഴിവുകൾ -28. ശമ്പളനിരക്ക് 44900-142400 രൂപ. യോഗ്യത: ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ഡിേപ്ലാമ -ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ടെലി കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെേൻറഷൻ/മെക്കാനിക്കൽ/ കെമിക്കൽ/ സിവിൽ/കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്/ ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ്.
4. സയൻറിഫിക് അസിസ്റ്റൻറ് (ലെവൽ -07), ഒഴിവുകൾ -നാല്. ശമ്പളനിരക്ക്: 44,900-1,42,400 രൂപ. യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.എസ്.സി -കെമിസ്ട്രി.
5. ജൂനിയർ ഹിന്ദി ട്രാൻസിലേറ്റർ (ലെവൽ 06), ഒഴിവ് -ഒന്ന്. ശമ്പളനിരക്ക് 3540 -112400 രൂപ. യോഗ്യത: ഹിന്ദിയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ട്രാൻസിലേഷനിൽ അംഗീകൃത ഡിേപ്ലാമ/സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വെബ്സൈറ്റിലെ നോട്ടിഫിക്കേഷനിലുണ്ട്. ഇൗ തസ്തികകളിലേക്കുള്ള അപേക്ഷകൾ 2017 ഒക്ടോബർ ഒമ്പത് മുതൽ 23 വരെ സ്വീകരിക്കും. ഇൗ റിക്രൂട്ട്മെൻറ് സംബന്ധിച്ച് വിശദവിവരങ്ങൾ
www.vssc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.