സിവിൽ സർവിസ് ബാലികേറാമലയൊന്നുമല്ല. ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാകണം പഠനം. എല്ലാവർക്കും ഓരോ തെറ്റുകുറ്റങ്ങൾ ഉണ്ടായിരിക്കും. അത് തിരുത്തി മുന്നോട്ടുപോയാൽ വിജയം ഉറപ്പാണ്. ആദ്യ അവസരത്തിൽതന്നെ സിവിൽ സർവിസ് പരീക്ഷയിൽ 45ാം റാങ്ക് കൈയെത്തിപ്പിടിച്ച തിരുവനന്തപുരം സ്വദേശിനി സഫ്ന നസ്റുദ്ദീന്‍ പങ്കുവെക്കാനുള്ളത് കഠിനാധ്വാനത്തിലൂടെ നേടിയ വിജയകഥ.
യു.പി.എസ്.സി സിലബസ് കൃത്യമായി മനസിലാക്കിയ ശേഷമായിരുന്നു പഠനം. സിലബസ് പഠിച്ചു തീർക്കാനാവശ്യമായവയെല്ലാം കണ്ടെത്തി ശേഖരിച്ചുകൊണ്ടായിരുന്നു പഠനം. കൃത്യമായ പഠനമാണ് സിവിൽ സർവിസിന് ആവശ്യം. രണ്ടു ദിവസം പഠിച്ചശേഷം മാറ്റിവെച്ചാൽ ഒരിക്കലും വിജയം നേടാൻ കഴിയില്ല. ഒരു ദിവസം ഇത്രയും പഠിച്ചുതീർക്കുമെന്ന ലക്ഷ്യം മുന്നിൽ കണ്ടാകണം പഠനം. ക്ലാസുകൾ ഒന്നും മുടക്കിയിരുന്നില്ല. എൻെറ പ്രശ്നങ്ങളെന്താണെന്ന് മനസിലാക്കിയ ശേഷമായിരുന്നു പഠനം. എഴുതുേമ്പാഴും അഭിമുഖത്തിന് സമീപിക്കുേമ്പാഴുമെല്ലാം ഓരോ പോരായ്മകളുണ്ടായിരുന്നു. ഇവയെല്ലാം മുന്നിൽ കണ്ടശേഷമായിരുന്നു പഠനം.
സിവിൽ സർവിസ് തയാറെടുപ്പിൽ ഒരുപാട് പേർ പിന്തുണ നൽകിയിരുന്നു. അതിൽ ഏറ്റവും പ്രധാനം വീട്ടുകാരുടെയും അധ്യാപകരുടെയും പിന്തുണയായിരുന്നു. നേടണം എന്ന വാശിയോടെ മുന്നോട്ടുപോകുേമ്പാൾ പല തടസങ്ങളും നമുക്ക് മുന്നിലെത്തും. അപ്പോൾ കൂടെനിൽക്കാൻ കൂട്ടുകാരും കുടുംബവും മാത്രം മതി. ഫോർച്യൂൺ ഐ.എ.എസ് അക്കാദമയിയിലായിരുന്നു സിവിൽ സർവിസ് പഠനം. ഓരോ ഘട്ടത്തിലും എൻെറ തെറ്റുകുറ്റങ്ങൾ മനസിലാക്കി, തിരുത്തി മുന്നോട്ടുപോകാൻ അധ്യാപകർ സഹായിച്ചു. എൻെറ കരുത്തും പോരായ്മയും എെന്താക്കെയാണെന്ന ബോധ്യത്തോടെയായിരുന്നു പഠനം.
സ്കൂൾ കാലഘട്ടം മുതൽ പിന്തുണച്ച അധ്യാപകരാണ് എൻെറ വിജയത്തിന് പിന്നിൽ. 2018 ൽ മാർ ഇവാനിയസ് കോളജിൽ നിന്ന് ബി.എ ഇക്കണോമിക്സിൽ ബിരുദം നേടിയ ശേഷമാണ് ഐ.എ.എസ് കോച്ചിങ്ങിന് ചേർന്നത്. ഒരു വർഷം കോച്ചിങ് പൂർത്തിയാക്കി, പരീക്ഷയെ നേരിട്ടു. റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ഹാജ നസ്റുദ്ദീെൻറയും കാട്ടാക്കട എംപ്ലോയ്മെൻറ് എക്സ്േചഞ്ചിലെ ടൈപിസ്റ്റായ എ.എൻ റംലയുടെയും മകളാണ് സഫ്ന. സിവിൽ സർവിസ് എന്ന ലക്ഷ്യത്തിലേക്കുള്ള സഫ്നയുടെ ശ്രമങ്ങളിൽ സഹോദരിമാരായ ഫർസാനയും ഫസ്നയും പുർണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.