തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ വിജയശതമാനത്തിനൊപ്പം സമ്പൂർണ വിജയം നേടിയ സ്കൂളുകളുടെ എണ്ണവും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണവും വർധിച്ചു. കഴിഞ്ഞ വർഷം14,244 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയപ്പോൾ ഇത്തവണ 18,510 ആയി ഉയർന്നു. 100 ശതമാനം നേടിയ സ്കൂളുകളുടെ എണ്ണം 79ൽ നിന്ന് 114 ആയും ഉയർന്നു.
എ പ്ലസ് നേട്ടത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ -2234 േപർ. കഴിഞ്ഞ വർഷം-1865 പേർ. രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ് - 1991. എറണാകുളത്ത് 1909 ഉം കൊല്ലത്ത് 1717ഉം പേർ എ പ്ലസ് നേടി. തിരുവനന്തപുരത്ത് 1664ഉം തൃശൂരിൽ 1662ഉം കണ്ണൂരിൽ 1634ഉം പേർ എ പ്ലസ് നേടി. മറ്റ് ജില്ലകളിൽനിന്ന് എ പ്ലസ് നേടിയവർ: പത്തനംതിട്ട-585, ആലപ്പുഴ-1032, കോട്ടയം-1386, ഇടുക്കി-670, പാലക്കാട്-1000, വയനാട്-453, കാസർകോട്- 485.
ഗൾഫിൽ 25 പേരും ലക്ഷദ്വീപിൽ 10ഉം മാഹിയിൽ 53 പേരും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. സ്കോൾ കേരളക്കു കീഴിൽ പഠിച്ചവരിൽ 132 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. ടെക്നിക്കൽ ഹയർ സെക്കൻഡറിയിൽ 37 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. ഈ വർഷം 234 പേരാണ് മുഴുവൻ മാർക്കും നേടിയത്. കഴിഞ്ഞ വർഷം ഇത് 183 പേരായിരുന്നു. ഇതിൽ 23 പേർ കോഴിക്കോട് ജില്ലയിൽ നിന്നാണ്.
കണ്ണൂരിൽ 22ഉം തിരുവനന്തപുരം, വയനാട് ജില്ലകളിൽ 20 പേർ വീതവും മുഴുവൻ മാർക്കും നേടി. കൊല്ലം-16, പത്തനംതിട്ട-14, ആലപ്പുഴ-7, കോട്ടയം-18, ഇടുക്കി-13, എറണാകുളം-16, തൃശൂർ-18, പാലക്കാട്-14, മലപ്പുറം-17, കാസർകോട്-15 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.