സമൂഹമാധ്യമത്തിലെ 10, 12 പരീക്ഷ ടൈംടേബിൾ വ്യാജമെന്ന് സി.ബി.എസ്.ഇ

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ടൈം​ടേ​ബ്ൾ വ്യാ​ജ​മെ​ന്ന് സി.​ബി.​എ​സ്.​ഇ. ഈ ​ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ, ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി. 10, 12 ക്ലാ​സു​ക​ളി​ലെ തി​യ​റി പ​രീ​ക്ഷ 2023 ഫെ​ബ്രു​വ​രി 15 മു​ത​ലും പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ജ​നു​വ​രി ഒ​ന്നു മു​ത​ലും ആ​രം​ഭി​ക്കു​മെ​ന്ന് സി.​ബി.​എ​സ്.​ഇ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നി​ല്ല.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക്ക് മു​മ്പ് സി​ല​ബ​സ് പ്ര​കാ​ര​മു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ്കൂ​ളു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 12ാം ക്ലാ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക്ക് സ്കൂ​ളി​ന് പു​റ​ത്തു​ള്ള എ​ക്സാ​മി​ന​ർ​മാ​രെ നി​യ​മി​ക്കും. 10, 12 ക്ലാ​സു​ക​ളി​ലെ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളു​ടെ​യും മാ​തൃ​ക ചോ​ദ്യ​പേ​പ്പ​ർ സി.​ബി.​എ​സ്.​ഇ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - 10th and 12th exam timetable on social media is fake -CBSE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.