തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിർവാഹക സമിതി യോഗം പുതുതായി 19 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10498 ആയി. ഖുവ്വത്തുല്‍ ഇസ്ലാം-കടബു, ഡ്ഗ്നിറ്റി പബ്ലിക് സ്കൂള്‍- കൊടാജെ (ദക്ഷിണ കന്നഡ), നൂറുല്‍ ഇസ്ലാം-ബഡാജെ, മഞ്ചേശ്വരം (കാസർകോട്),
ഹയാത്തുല്‍ ഇസ്ലാം-വെള്ളച്ചാല്‍ (കണ്ണൂര്‍), ടി.കെ ട്രസ്റ്റ് പബ്ലിക് സ്കൂള്‍ ഈങ്ങാപ്പുഴ, ഹയാത്തുല്‍ ഇസ്ലാം ബാവുപ്പാറ (കോഴിക്കോട്), ഹിദായത്തുസ്സിബിയാന്-കരുവാരക്കുണ്ട്, ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക സമസ്ത ഇസ്ലാമിക് സെന്റര്‍ പ്രൈമറി മദ്റസ-വഴിക്കടവ്, മിസ്ബാഹുല്‍ ഉലൂം ബ്രാഞ്ച്-മമ്പുറം, അല്‍മദ്റസത്തുല്‍ ബദ്രിയ്യ വലിയ തൊടിക്കുന്ന്-വേങ്ങൂര്‍,
നൂറുല്‍ ഹുദാ മദ്റസ-കോട്ടപ്പറമ്പ്, ട്രൂത്ത് വേ മദ്റസ കൊടുമുടി-ഇരിമ്പിളിയം, മദ്റസത്തുല്‍ ആലിയ കരേക്കാട് നോര്‍ത്ത്, മുനവ്വിറുല് ഇസ്ലാം മദ്റസ-ഒരുമരക്കുണ്ട്, തിരൂര്‍, റഹ്മത്തുന്നൂര്-കാരക്കുന്ന് (മലപ്പുറം), കൊപ്പം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ കരിങ്ങനാട്, ദാറുസ്സലാം ബ്രാഞ്ച്-കൊടുന്തിരപ്പുള്ളി, പള്ളിക്കുളം (പാലക്കാട്), ഖുവ്വത്തുല്‍ ഇസ്ലാം-ചേലാട് ഭാഗം, പാണാവള്ളി (ആലപ്പുഴ), സുബുലസ്സലാം-മട്ടംമച്ചിക്കൊല്ലി (നീലഗിരി) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.