പോളി പ്രവേശം: അപേക്ഷ സമര്‍പ്പണം ആരംഭിച്ചു

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍െറ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്നിക് കോളജുകളിലേക്കുള്ള 2016-17 വര്‍ഷത്തെ പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ആരംഭിച്ചു. 
www.polyadmission.org വെബ്സൈറ്റില്‍നിന്ന് പ്രോസ്പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിന്‍െറ പ്രിന്‍റ് ഏതെങ്കിലും പോളിടെക്നിക് കോളജുകളില്‍ അപേക്ഷാ ഫീസ് സഹിതം ജൂണ്‍ 16നകം ഏല്‍പിച്ച് രജിസ്ട്രേഷന്‍ നമ്പര്‍ കൈപ്പറ്റണം. ഒന്നിലേറെ ജില്ലയിലെ പോളിടെക്നിക്കുകളിലേക്ക് ഒരു ഫോറം വഴി അപേക്ഷിക്കാം. ഓരോ ജില്ലയിലേക്കും 100 രൂപവീതം അപേക്ഷാഫീസ് അടയ്ക്കണം. പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് 50 രൂപയാണ് ഫീസ്. ഏത് ജില്ലയിലേക്കുള്ള അപേക്ഷയും സംസ്ഥാനത്തെ ഏത് പോളിടെക്നിക് കോളജിലും സ്വീകരിക്കും. ഇതോടൊപ്പം സ്വാശ്രയ മേഖലയിലെ പോളിടെക്നിക് കോളജുകളിലെ സര്‍ക്കാര്‍ ക്വോട്ടയില്‍ ലഭ്യമായ ഉയര്‍ന്ന ഫീസ് നല്‍കേണ്ട സീറ്റുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. 
എല്ലാ പോളിടെക്നിക് കോളജുകളിലും സൗജന്യ ഹെല്‍പ് ഡെസ്ക് സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ പോളിടെക്നിക് കോളജുകളിലും www.polyadmission.org എന്ന വെബ്സൈറ്റിലും ലഭിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.