ആലപ്പുഴ: ബുധനാഴ്ച പ്രഖ്യാപിക്കുന്ന എസ്.എസ്.എൽ.സി ഫലംകാത്ത് ജില്ലയിൽ 21,706 വിദ്യാർഥികൾ. ഇത്തവണ 11 ദിവസം മുമ്പാണ് ഫലപ്രഖ്യാപനം. ജില്ലയിലെ 198 കേന്ദ്രങ്ങളിലായി 21,706 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
ഇതിൽ 10,893 ആൺകുട്ടികളും 10,813 പെൺകുട്ടികളുമാണ്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത്. 6966 പേർ. ആലപ്പുഴ -6234, ചേർത്തല -6634, കുട്ടനാട് -1872 എന്നിങ്ങനെയാണ് മറ്റ് വിദ്യാഭ്യാസ ജില്ലകളിൽനിന്ന് പരീക്ഷയെഴുതിയത്. ഇക്കുറി എ പ്ലസുകാരുടെ എണ്ണം വർധിപ്പിച്ച് വിജയശതമാനം ഉയർത്താമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.