ന്യൂഡൽഹി: രാജ്യത്ത് 24 വ്യാജ സർവകലാശാലകളുണ്ടെന്നും അതിൽ അധികവും ഉത്തർപ്രദേശിൽ നിന്നാണെന്നും കേന്ദ്ര സർക്കാർ. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ പാർലമെന്‍റിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ലഖ്നോയിലെ ഭാരതീയ ശിക്ഷ പരിഷത്തും ന്യൂഡൽഹി കുതുബ് എൻക്ലേവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആൻഡ് മാനേജ്മെന്റും 1956ലെ യു.ജി.സി നിയമം പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ, ഇലക്ട്രോണിക് അച്ചടി മാധ്യമങ്ങൾ എന്നിവയിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ യു.ജി.സി 24 സ്വയം മാതൃകയിലുള്ള സ്ഥാപനങ്ങളെ വ്യാജ സർവകലാശാലകളായി പ്രഖ്യാപിച്ചു' -ധർമേന്ദ്ര പ്രധാൻ അറിയിച്ചു.
എട്ട് വ്യാജസർവകലാശാലകളുമായി ഉത്തർപ്രദേശാണ് പട്ടികയിൽ ഒന്നാമത്. ഏഴെണ്ണവുമായി ഡൽഹിയാണ് രണ്ടാമത്. കേരളത്തിലുമുണ്ട് യു.ജി.സി പട്ടികയിൽ ഇടംപിടിച്ച ഒരു വ്യാജ സർവകലാശാല. സെൻറ് ജോൺസ് യൂനിവേഴ്സിറ്റി, കിഷനാട്ടം ആണ് കേരളത്തിലെ വ്യാജ സർവകലാശാലയായി യു.ജ.സി പ്രഖ്യാപിച്ചത്.
വ്യാജ സർവകലാശാലകൾക്കെതിരെ യു.ജി.സി ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളിൽ പരസ്യം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
വ്യാജ സർവകലാശാലകളുടെ പട്ടിക
ഉത്തർപ്രദേശ്
- വാരണാസി സംസ്‌കൃത വിശ്വവിദ്യാലയം, വാരണാസി (യുപി).
- മഹിള ഗ്രാമ വിദ്യാപീഠം / വിശ്വവിദ്യാലയം, (വിമൻസ് യൂനിവേഴ്സിറ്റി) പ്രയാഗ്, അലഹബാദ്, ഉത്തർപ്രദേശ്.
- ഗാന്ധി ഹിന്ദി വിദ്യാപിത്ത്, പ്രയാഗ്, അലഹബാദ്, ഉത്തർപ്രദേശ്.
- നാഷണൽ യൂനിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, കാൺപൂർ, ഉത്തർപ്രദേശ്.
- നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്സിറ്റി അലിഗഡ്, ഉത്തർപ്രദേശ്.
- ഉത്തർപ്രദേശ് വിശ്വവിദ്യാലയം, കോസി കലൻ, മഥുര, ഉത്തർപ്രദേശ്.
- മഹാറാണ പ്രതാപ് ശിക്ഷ നികേതൻ വിശ്വവിദ്യാലയം, പ്രതാപ്ഗഡ്, ഉത്തർപ്രദേശ്.
- ഇന്ദ്രപ്രസ്ഥശിക്ഷ പരിഷത്ത്, ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ, ഖോഡ, മകൻപൂർ, നോയിഡ ഉത്തർപ്രദേശ്.
ഡൽഹി
- കൊമേഴ്‌സ്യൽ യൂനിവേഴ്‌സിറ്റി ലിമിറ്റഡ്, ദാര്യഗഞ്ച്, ഡൽഹി.
- യുണൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി, ഡൽഹി.
- വൊക്കേഷണൽ യൂനിവേഴ്സിറ്റി, ഡൽഹി.
- എഡി.ആർ-സെൻട്രിക് ജുറിഡിക്കൽ യൂനിവേഴ്സിറ്റി, രാജേന്ദ്ര പ്ലേസ്, ഡൽഹി - 110 008.
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഡൽഹി
- വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്‌മെന്റ്, റോസ്ഗർ സേവാസാദൻ, 672, സഞ്ജയ് എൻക്ലേവ്, ഡൽഹി -110033.
- അധ്യാത്മിക് വിശ്വവിദ്യാലയം (ആത്മീയ സർവകലാശാല), 351-352, ഘട്ടം -1, ബ്ലോക്ക്-എ, വിജയ് വിഹാർ, റിത്തല, രോഹിണി, ഡൽഹി -110085
ആന്ധ്രപ്രദേശ്
- ക്രൈസ്റ്റ് യൂനിവേഴ്സിറ്റി, ഗുണ്ടൂർ, ആന്ധ്രാപ്രദേശ് -522002,
- ക്രൈസ്റ്റ് ന്യൂ ടെസ്റ്റെംമെന്റ് ഡീമെഡ് യൂനിവേഴ്സിറ്റി ഗുണ്ടൂർ, ആന്ധ്രപ്രദേശ് -522002
ഒഡീഷ
- നബഭാരത് ശിക്ഷ പരിഷത്ത്, അനുപൂർണ ഭവൻ, പ്ലോട്ട് നമ്പർ 242, പാനി ടാങ്കി റോഡ്, ശക്തിനഗർ, റൂർക്കേല -769014.
- നോർത്ത് ഒറീസ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ & ടെക്നോളജി, ഒഡീഷ.
കർണാടക
- ബദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂനിവേഴ്‌സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി,ബെൽഗാം, കർണാടക.
കേരളം
- സെന്‍റ് ജോൺസ് യൂണിവേഴ്സിറ്റി, കിഷനാട്ടം, കേരളം.
മഹാരാഷ്ട്ര
- രാജാ അറബിക് യൂനിവേഴ്സിറ്റി, നാഗ്പൂർ, മഹാരാഷ്ട്ര.
പശ്ചിമ ബംഗാൾ
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത.
പുതുച്ചേരി
- ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ, പുതുച്ചേരി -605009
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.