ഭാരത് ഇലക്ട്രോണിക്സിൽ 320 ട്രെയിനി/പ്രോജക്ട് എൻജിനീയർ

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ഭെൽ) വിവിധ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ ട്രെയിനി/പ്രോജക്ട് എൻജിനീയർമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bel.india.in/careears ലിങ്കിലുണ്ട്.

ബെൽ ഗാസിയാബാദ് പ്രോജക്ടിൽ 260 ഒഴിവുണ്ട്. ട്രെയിനി എൻജിനീയർ തസ്തികയിൽ മെക്കാനിക്കൽ-35, ഇലക്ട്രോണിക്സ്-112, കമ്പ്യൂട്ടർ സയൻസ്-25, സിവിൽ-4, ഇലക്ട്രിക്കൽ-4 ഒഴിവുകളിലും പ്രോജക്ട് എൻജിനീയർ തസ്തികയിൽ മെക്കാനിക്കൽ-26, ഇലക്ട്രോണിക്സ്-38, കമ്പ്യൂട്ടർ സയൻസ്-5, സിവിൽ-3, ഇലക്ട്രിക്കൽ-8, ഒഴിവുകളിലുമാണ് നിയമനം.

ഭെൽ കൊദ്വാർ (ഉത്തരാഖണ്ഡ്) യൂനിറ്റിനുകീഴിലെ വിവിധ പ്രോജക്ടുകളിലായി 60 ഒഴിവുകളുണ്ട്. ട്രെയിനി എൻജിനീയർ തസ്തികയിൽ ഇലക്ട്രോണിക്സ്-8, മെക്കാനിക്കൽ-3, കമ്പ്യൂട്ടർ സയൻസ്-1, ഇലക്ട്രിക്കൽ-2, സിവിൽ-1 ഒഴിവുകളിലും പ്രോജക്ട് എൻജിനീയർ തസ്തികയിൽ ഇലക്ട്രോണിക്സ്-11, മെക്കാനിക്കൽ-2, കമ്പ്യൂട്ടർ സയൻസ്-6 ഒഴിവുകളിലുമാണ് നിയമനം.

യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ ബി.ഇ/ബി.ടെക് ബിരുദം. പ്രായപരിധി ട്രെയിനി എൻജിനീയർ-28. പ്രോജക്ട് എൻജിനീയർ 32. 1-2 വർഷത്തെ ഇൻഡസ്ട്രിയൽ വർക് പരിചയം വേണം. ജനറൽ/ഇ.ഡബ്ല്യൂ.എസ്/ഒ.ബി.സി വിഭാഗങ്ങൾക്ക് യോഗ്യതാപരീക്ഷയിൽ 55 ശതമാനം മാർക്കിൽ കുറയാതെ വേണം.

അപേക്ഷാഫീസ് ട്രെയിനി എൻജിനീയർ-150 രൂപ, പ്രോജക്ട് എൻജിനീയർ-400 രൂപ. 18 ശതമാനം ജി.എസ്.ടി കൂടി നൽകണം. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. അവസാന തീയതി ഡിസംബർ 14/15. ട്രെയിനി എൻജിനീയർക്ക് 30,000- 40,000 രൂപയും പ്രോജക്ട് എൻജിനീയർക്ക് 40,000- 55,000 രൂപയുമാണ് ശമ്പളം.

Tags:    
News Summary - 320 Trainee-Project Engineer in Bharat Electronics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.