കണ്ണൂർ: ജില്ലയിൽ ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത് 35,285 കുട്ടികൾ. വ്യാഴാഴ്ച യാണ് പരീക്ഷ ആരംഭിക്കുന്നത്. മാർച്ച് 29 വരെയാണ് പരീക്ഷ. 17,332 പെൺകുട്ടികളും 17,953 ആൺകുട്ടികളും പരീക്ഷ എഴുതുന്നു. ജില്ലയിൽ സർക്കാർ മേഖലയിൽ 13,139, എയ്ഡഡ് മേഖലയിൽ 20,777, അൺഎയ്ഡഡ് മേഖലയിൽ 1194, ടെക്നിക്കൽ മേഖലയിൽ 175 എന്നിങ്ങനെയാണ് പരീക്ഷ പരീക്ഷയുടെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് അറിയിച്ചു.
ജില്ലയിൽ ആകെ 198 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. 12 ട്രഷറികളിലും ഒരു ബാങ്കിലുമായാണ് ചോദ്യപേപ്പറുകൾ സൂക്ഷിച്ചിരിക്കുന്നത്. 200 ചീഫ് സൂപ്രണ്ടുമാർ, 211 ഡെപ്യൂട്ടി സൂപ്രണ്ടുമാർ, 2412 ഇൻവിജിലേറ്റർമാർ എന്നിവരെ പരീക്ഷ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. 597 കുട്ടികൾ സ്ക്രൈബിനെയും 94 പേർ ഇന്റർപ്രെട്ടറെ ഉപയോഗിച്ചും പരീക്ഷ എഴുതുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.