തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിച്ച് സർക്കാർ ഉത്തരവ്. ഇതെ കാലയളവിൽ നടന്ന തസ്തിക നിർണയത്തിൽ സർക്കാർ മേഖലയിൽ 1638ഉം എയ്ഡഡ് മേഖലയിൽ 2996ഉം ഉൾപ്പെടെ 4634 തസ്തികകൾ കുറവ് വന്നതിനാൽ 1409 അധിക തസ്തികകളുടെ സാമ്പത്തിക ബാധ്യത മാത്രമേ സർക്കാറിന് വരുന്നുള്ളൂവെന്നും ഉത്തരവിൽ പറയുന്നു. ഇത്രയും അധിക തസ്തികകൾ സൃഷ്ടിക്കാൻ 58 കോടി രൂപയാണ് അധിക സാമ്പത്തിക ബാധ്യത.
അധികമായി സൃഷ്ടിക്കുന്ന 6043 തസ്തികകളിൽ എയ്ഡഡ് മേഖലയിൽ കുറവ് വന്നിട്ടുള്ള 2996 തസ്തികകളിലെ അധ്യാപകരെ കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥ പ്രകാരം പുനർവിന്യസിക്കുകയും സർക്കാർ മേഖലയിൽ കുറവ് വന്ന 1638 തസ്തികകളിലെ അധ്യാപകരെ ക്രമീകരിക്കേണ്ടതുമാണ്. അധിക തസ്തികകൾ അനുവദിക്കുന്ന സ്കൂളുകളിലെ തസ്തിക നിർണയ ഉത്തരവുകൾ വിദ്യാഭ്യാസ ഓഫിസർ തസ്തിക സൃഷ്ടിച്ചുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുതുക്കി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.