ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പാഠപുസ്തകങ്ങളിൽനിന്ന് ഗാന്ധിവധം ഉൾപ്പെടെയുള്ള ചരിത്രഭാഗങ്ങൾ നീക്കിയ എൻ.സി.ഇ.ആർ.ടി നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അക്കാദമിക വിദഗ്ധരും ചരിത്രകാരന്മാരും രംഗത്ത്. റോമില ഥാപ്പർ, ജയതി ഘോഷ്, മൃദുല മുഖർജി, അപൂർവാനന്ദ, ഇർഫാൻ ഹബീബ്, ഉപീന്ദർ സിങ് തുടങ്ങി 250ഓളം വരുന്ന പ്രമുഖരാണ് എൻ.സി.ഇ.ആർ.ടി നീക്കത്തിനെതിരെ ശനിയാഴ്ച പൊതുപ്രസ്താവനയിറക്കിയത്. സ്കൂൾ പാഠപുസ്തകങ്ങളിൽ ഭേദഗതികൾ കൊണ്ടുവരുന്നതിൽ ഭരണകൂടത്തിന്റെ അക്കാദമികമല്ലാത്തതും പക്ഷപാതപരവുമായ അജണ്ട തുറന്നുകാട്ടുന്നതാണ് നടപടിയെന്ന് അവർ കുറ്റപ്പെടുത്തി.
12ാം ക്ലാസ് വിദ്യാർഥികളുടെ രാഷ്ട്രമീമാംസ, ചരിത്രം പുസ്തങ്ങളിൽനിന്നാണ് ഗാന്ധിവധവും തുടർന്നുള്ള ആർ.എസ്.എസ് നിരോധനവും ഉൾപ്പെടുന്ന ചരിത്ര പാഠഭാഗം നീക്കിയത്.
പാഠപുസ്തകങ്ങൾ തയാറാക്കുന്ന സമിതിയിലെ അംഗങ്ങളുമായി ഒരു കൂടിയാലോചനയും എൻ.സി.ഇ.ആർ.ടി നടത്തിയിട്ടില്ലെന്നും അക്കാദമികമല്ലാത്ത ഇത്തരം നടപടിയിൽനിന്ന് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.