ഡെറാഡൂണിലെ രാഷ്്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽ 2019 ജനുവരിയിൽ ആരംഭിക്കുന്ന എട്ടാംക്ലാസ് പ്രവേശനത്തിന് ദേശീയ തലത്തിൽ 2018 ജൂൺ ഒന്ന്, രണ്ട് തീയതികളിലായി എഴുത്തുപരീക്ഷ നടത്തും.
അപേക്ഷഫോറവും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്പെക്ടസും പഴയ ചോദ്യപേപ്പറുകൾ അടങ്ങിയ ബുക്ക്ലെറ്റും ലഭിക്കുന്നതിന് The Commandant RIMC Dehradoon, Drawee branch SBI Tel bhavan Dehradoon (Bank Code 01576)ൽ മാറ്റാവുന്ന 600 രൂപയുടെ (SC/ST കാർക്ക് 555 രൂപയുടെ) അക്കൗണ്ട് പേ ഡിമാൻറ് ഡ്രാഫ്റ്റ് SC/ST ജാതി സർട്ടിഫിക്കറ്റിെൻറ പകർപ്പ്, സെൽഫ് വിലാസശീട്ട് സഹിതം സ്പീഡ് പോസ്റ്റിൽ ഇനി പറയുന്ന വിലാസത്തിൽ എഴുതി ആവശ്യപ്പെടണം. അപേക്ഷാഫോറം ആവശ്യപ്പെടുന്ന കത്തിൽ പിൻകോഡ് ഉൾപ്പെടെ അപേക്ഷാർഥിയുടെ പൂർണ മേൽവിലാസം ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽ എഴുതിയിരിക്കണം. ബന്ധപ്പെടാവുന്ന ഫോൺ നമ്പറും എഴുതാൻ മറക്കരുത്. കത്തും അഡ്രസ് സ്ലിപ്പും ടൈപ് ചെയ്ത് അയക്കാവുന്നതാണ് നല്ലത്. വിലാസം: The Rashtriya Indian Military College, Garhi Cantt, Dehradun, Uttarakhand, Pin 248003.
അേപക്ഷ രണ്ട് പാസ്പോർട്ട് വലുപ്പമുള്ള ഫോേട്ടാഗ്രാഫ്, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, ബർത്ത് സർട്ടിഫിക്കറ്റ്, എസ്.സി./എസ്.ടി. സർട്ടിഫിക്കറ്റ് മുതലായ രേഖകൾ/ പകർപ്പ് സഹിതം ബന്ധപ്പെട്ട സംസ്ഥാന സർക്കാർ അധികാരികൾക്ക് മാർച്ച് 31നകം സമർപ്പിക്കേണ്ടതാണ്.
കേരളത്തിലെ വിദ്യാർഥികൾ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷഭവൻ സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എഴുത്തുപരീക്ഷ 2018 ജൂൺ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരം പരീക്ഷകേന്ദ്രമായിരിക്കും. അന്തിമ തിരഞ്ഞെടുപ്പ് വൈദ്യ പരിശോധനക്ക് വിധേയമാണ്.
മിലിട്ടറി കോളജിലെ വാർഷിക ഫീസ് 42,400 രൂപയാണ്. അഡ്മിഷൻ സമയത്ത് 20,000 രൂപ സെക്യൂരിറ്റി ഡെപോസിറ്റായും നൽകണം. അക്കാദമിക് മികവുള്ള കുട്ടികൾക്ക് വാർഷിക സ്കോളർഷിപ്പായി 10,000 മുതൽ 20,000 രൂപ വരെ ലഭിക്കും. കൂടുതൽ വിവരങ്ങൾ
http://rimc.gov.inൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.