കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂനിവേഴ്സിറ്റി 2022-23 വർഷത്തെ ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ് സി (പോൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്), സീറ്റുകൾ 44, യോഗ്യത: 50 ശതമാനം മാർക്കോടെ പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷ പാസായിരിക്കണം. ഡിപ്ലോമ ഇൻ ഡെയറി സയൻസ്, സീറ്റുകൾ 33, ലബോറട്ടറി ടെക്നിക്സ് 33. യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ/തത്തുല്യം, ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കണം.
ഡിപ്ലോമ ഇൻ ഫീഡ് ടെക്നോളജി 11, യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ, മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സോഫ്റ്റ്വെയർ എൻജിനീയറിങ് ഡിപ്ലോമ/ഐ.ടി.ഐ അഭിലഷണീയം.എം.എസ് സി-വൈൽഡ് ലൈഫ് സ്റ്റഡീസ്, സീറ്റുകൾ 11, യോഗ്യത: ബോട്ടണി, സുവോളജി, വെറ്ററിനറി, ഫോറസ്ട്രി മുതലായ ബയോസയൻസ്‍ വിഷയങ്ങളിൽ ബിരുദം.എം.എസ് സി -ബയോ സ്റ്റാറ്റിസ്റ്റിക്സ് 11, യോഗ്യത: ബിരുദം (സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്/ഡേറ്റ സയൻസ്/മാത്തമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്സ്)എം.എസ് സി -ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രി-7, യോഗ്യത: ബിരുദം (ഡെയറി സയൻസ്/ഫുഡ് ടെക്നോളജി/ഫുഡ് മൈക്രോ ബയോളജി/ബയോ ടെക്നോളജി/ഫുഡ് സയൻസ്, ന്യൂട്രീഷ്യൻ & ഡയറ്റിറ്റിക്സ്/കെമിസ്ട്രി/മൈക്രോബയോളജി)
എം.എസ് സി-ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി 17. യോഗ്യത: ബിരുദം (ബയോകെമിസ്ട്രി/ബയോ ടെക്നോളജി/മൈക്രോ ബയോളജി/കെമിസ്ട്രി/ഡെയറി സയൻസ്/സുവോളജി).എം.എസ് സി-അപ്ലൈഡ് മൈക്രോബയോളജി 11, യോഗ്യത: ബിരുദം. (മൈക്രോബയോളജി/സുവോളജി/ബോട്ടണി/ബയോ ടെക്നോളജി/വെറ്ററിനറി സയൻസ്/അഗ്രികൾചർ).എം.എസ് സി-അനിമൽ ബയോടെക്നോളജി 17, യോഗ്യത: ബി.എസ് സി/ബി.ടെക് (ബയോടെക്നോളജി/ഡെയറി ടെക്നോളജി), ലൈഫ് സയൻസ്.എം.എസ് സി-അനിമൽ സയൻസസ് 11, യോഗ്യത: BVSc & AH/ബി.എസ്.സി ലൈഫ് സയൻസസ്/പോൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്.
എം.എസ് സി-അപ്ലൈഡ് (ടാക്സിക്കോളജി 17, യോഗ്യത: ബിരുദം (സുവോളജി/ബോട്ടണി/അഗ്രികൾചർ/കെമിസ്ട്രി/ഫാർമസി).പി.ജി ഡിപ്ലോമ കോഴ്സുകൾ-ക്ലൈമറ്റ് സർവിസസ് ഇൻ അനിമൽ അഗ്രികൾചർ, ക്ലൈമറ്റ് സർവിസസ്, വെറ്ററിനറി കാർഡിയോളജി, വെറ്ററിനറി അനസ്തേഷ്യോളജി.പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് https://application.kvasu.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ജൂലൈ 21 വരെ അപേക്ഷ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.