കൊല്ലം: മധുര കാമരാജ് യൂനിവേഴ്സിറ്റി നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫിനാൻസ്, മാർക്കറ്റിങ്, എച്ച്.ആർ.എം, റീെട്ടയിൽ, ഇൻറർനാഷനൽ ബിസിനസ്, ടൂറിസം ആൻഡ് ഹോട്ടൽ, ഹോസ്പിറ്റൽ, ഒാപറേഷൻസ് ആൻഡ് പ്രോജക്ട്, എയർലൈൻ ആൻഡ് എയർപോർട്സ്, ലോജിസ്റ്റിക് ആൻഡ് സെപ്ലെ ചെയിൻ തുടങ്ങിയ വിഷയങ്ങളിലുള്ള എം.ബി.എ, എം.സി.എ, എം.എ (ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ക്രിമിനോളജി ആൻഡ് പൊലീസ് അഡ്മിനിസ്ട്രേഷൻ, ലേബർ മാനേജ്മെൻറ്, ടൂറിസം മാേനജ്മെൻറ്, എം.കോം, എം.എസ്സി (മാത്തമാറ്റിക്സ്, സൈക്കോളജി), ബി.എ (ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യൽ സയൻസ്, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽവർക്ക്), ബി.ബി.എ, ബി.സി.എ, ബി.കോം, ബി.ടി.എച്ച്.എം, പി.ജി. ഡിപ്ലോമ കോഴ്സുകൾ (മാനേജ്മെൻറ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, മാർക്കറ്റിങ് മാനേജ്മെൻറ്, പേഴ്സനൽ മാനേജ്മെൻറ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്, ഹോസ്പിറ്റൽ മാനേജ്മെൻറ്, എൻ.ജി.ഒ മാനേജ്മെൻറ്, പബ്ലിക് റിലേഷൻസ് മാനേജ്മെൻറ്), ബി.എൽ.െഎ.എസ്സി, എം.എൽ.െഎ.എസ്സി എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഡിഗ്രി പാസായവർക്ക് എം.ബി.എ കോഴ്സിന് അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്പെക്ടസും യൂനിവേഴ്സിറ്റിയുടെ വിദൂരപഠനകേന്ദ്രമായ ടി.കെ.എം സ്കൂൾ ഒാഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ടി.കെ.എം കോളജ് കോംപ്ലക്സ്, ടി.കെ.എം.സി (പി.ഒ), കൊല്ലം -5 എന്ന വിലാസത്തിൽ നേരിട്ട് ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 30. വിശദ വിവരങ്ങൾക്ക്: ഫോൺ: 0474 2719952, 2719216,
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.