കേന്ദ്ര സർക്കാറിന് കീഴിൽ റാഞ്ചിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി 2022 മേയിലാരംഭിക്കുന്ന ഇനിപറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ദേശീയതലത്തിൽ ഫെബ്രുവരി 20ന് ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, മുംബൈ, ന്യൂഡൽഹി, അഹമ്മദാബാദ്, റാഞ്ചി, കൊൽക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
പിഎച്ച്.ഡി-ക്ലിനിക്കൽ സൈക്കോളജി, സീറ്റുകൾ: നാല്, പഠന കാലയളവ്: രണ്ടു വർഷം, യോഗ്യത: എം.ഫിൽ (മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജി).
എം.ഫിൽ-ക്ലിനിക്കൽ സൈക്കോളജി, സീറ്റുകൾ: രണ്ട്, പഠനകാലയളവ്: രണ്ടു വർഷം, യോഗ്യത: എം.എ/എം.എസ്സി സൈക്കോളജി 55 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക് മതി.
എം.ഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക്, സീറ്റുകൾ: 12, പഠന കാലയളവ്: രണ്ടു വർഷം, യോഗ്യത: സോഷ്യൽ വർക്കിൽ 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ഡിഗ്രി (എം.എസ്.ഡബ്ല്യു), എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക് മതി.
എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 25,000 രൂപ വീതം സ്കോളർഷിപ് ലഭിക്കും.
ഡിപ്ലോമ-സൈക്യാട്രിക് നഴ്സിങ്, സീറ്റുകൾ: 17, കോഴ്സ് കാലാവധി: ഒരു വർഷം, യോഗ്യത: ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറിയിൽ ഡിപ്ലോമ അല്ലെങ്കിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ്, പ്രതിമാസ സ്റ്റൈപ്പൻറ് 2500 രൂപ.
അപേക്ഷ ഫീസ് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് 500 രൂപ മതി. വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.cipranchi.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഡിസംബർ ഒന്നുമുതൽ 30 വരെ സമർപ്പിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പി ഇൻസ്റ്റിറ്റ്യൂട്ടിന് അയക്കേണ്ടതില്ല.
ഓൺലൈൻ പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നവരെ മാർച്ച് എട്ടിനും 12നും ഇടയിൽ വ്യക്തിഗത അഭിമുഖം/പ്രാക്ടിക്കൽ ടെസ്റ്റ് നടത്തി തിരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.