Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസെൻട്രൽ സൈക്യാട്രി...

സെൻട്രൽ സൈക്യാട്രി ഇൻസ്​റ്റിറ്റ്യൂട്ടിൽ എം.ഫിൽ, പിഎച്ച്​.ഡി, ഡിപ്ലോമ പ്രവേശനം

text_fields
bookmark_border
central institute of psychiatry-Ranchi
cancel

കേന്ദ്ര സർക്കാറിന്​ കീഴിൽ റാഞ്ചിയിലുള്ള സെൻട്രൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സൈക്യാട്രി 2022 മേയിലാരംഭിക്കുന്ന ഇനിപറയുന്ന കോഴ്​സുകളിൽ പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു. ദേശീയതലത്തിൽ ഫെബ്രുവരി 20ന്​ ചെന്നൈ, ഹൈദരാബാദ്​, ബംഗളൂരു, മുംബൈ, ന്യൂഡൽഹി, അഹമ്മദാബാദ്​, റാഞ്ചി, കൊൽക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്​ പ്രവേശനം.

പിഎച്ച്​.ഡി-ക്ലിനിക്കൽ സൈക്കോളജി, സീറ്റുകൾ: നാല്​, പഠന കാലയളവ്: രണ്ടു വർഷം, യോഗ്യത: എം.ഫിൽ (മെഡിക്കൽ ആൻഡ്​ സോഷ്യൽ സൈക്കോളജി/ക്ലിനിക്കൽ ​സൈക്കോളജി).

എം.ഫിൽ-ക്ലിനിക്കൽ സൈക്കോളജി, സീറ്റുകൾ: രണ്ട്​, പഠനകാലയളവ്​: രണ്ടു വർഷം, യോഗ്യത: എം.എ/എം.എസ്​സി സൈക്കോളജി 55 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. എസ്​.സി/എസ്​.ടി/ഒ.ബി.സി വിഭാഗങ്ങൾക്ക്​ 50 ശതമാനം മാർക്ക്​ മതി.

എം.ഫിൽ സൈക്യാട്രിക്​ സോഷ്യൽ വർക്ക്​, സീറ്റുകൾ: 12, പഠന കാലയളവ്:​ രണ്ടു വർഷം, യോഗ്യത: സോഷ്യൽ വർക്കിൽ 55 ശതമാനം മാർക്കോടെ മാസ്​റ്റേഴ്​സ്​ ഡിഗ്രി (എം.എസ്​.ഡബ്ല്യു), എസ്​.സി/എസ്​.ടി/ഒ.ബി.സി വിഭാഗങ്ങൾക്ക്​ 50 ശതമാനം മാർക്ക്​ മതി.

എം.ഫിൽ, പിഎച്ച്​.ഡി കോഴ്​സുകളിൽ പ്രവേശനം ലഭിക്കുന്നവർക്ക്​ പ്രതിമാസം 25,000 രൂപ വീതം സ്​കോളർഷിപ്​ ലഭിക്കും.

ഡിപ്ലോമ-സൈക്യാട്രിക്​ നഴ്​സിങ്​, സീറ്റുകൾ: 17, കോഴ്​സ്​ കാലാവധി: ഒരു വർഷം, യോഗ്യത: ജനറൽ നഴ്​സിങ്​ ആൻഡ്​ മിഡ്​വൈഫറിയിൽ ഡിപ്ലോമ അല്ലെങ്കിൽ എ ഗ്രേഡ്​ സർട്ടിഫിക്കറ്റ്​, പ്രതിമാസ സ്​റ്റൈപ്പൻറ്​ 2500 രൂപ.

അപേക്ഷ ഫീസ്​ 1000 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി/ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക്​ 500 രൂപ മതി. വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം, പ്രോസ്​പെക്​ടസ്​ www.cipranchi.nic.inൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഡിസംബർ ഒന്നുമുതൽ 30 വരെ സമർപ്പിക്കാം. അപേക്ഷയുടെ ഹാർഡ്​ കോപ്പി ഇൻസ്​റ്റിറ്റ്യൂട്ടിന്​ അയക്കേണ്ടതില്ല.

ഓൺലൈൻ പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നവരെ മാർച്ച്​ എട്ടിനും 12നും ഇടയിൽ വ്യക്​തിഗത അഭിമുഖം/പ്രാക്​ടിക്കൽ ടെസ്​റ്റ്​ നടത്തി തിരഞ്ഞെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central institute of psychiatry ranchi
News Summary - Admission to M.Phil, Ph.D and Diploma in central institute of psychiatry Ranchi
Next Story