കേന്ദ്രസർക്കാറിന് കീഴിൽ തമിഴ്നാട് ശ്രീ പെരുമ്പത്തൂരിലുള്ള രാജീവ്ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് െഡവലപ്മെൻറ് (RGNIYD) 2021-22 വർഷം നടത്തുന്ന വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി ആഗസ്റ്റ് 30 വരെ സ്വീകരിക്കും.
അപേക്ഷഫീസ് 200 രൂപ. എസ്.സി/എസ്.ടി/പി.എച്ച്/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 100 രൂപ മതി. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.rgniyd.gov.inൽ ലഭ്യമാണ്. കോഴ്സുകൾ ചുവടെ:
എം.എസ്സി-കമ്പ്യൂട്ടർ സയൻസ് (സ്പെഷലൈസേഷനുകൾ-ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി)
എം.എസ്സി-മാത്തമാറ്റിക്സ്, അപ്ലൈഡ് സൈക്കോളജി
എം.എ-ഇംഗ്ലീഷ്, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, െഡവലപ്മെൻറ് സ്റ്റഡീസ്
എം.എസ്.ഡബ്ല്യു-യൂത്ത് ആൻഡ് കമ്യൂണിറ്റി െഡവലപ്മെൻറ്
എം.എ പബ്ലിക് അഡ്മിനിസ്ട്രേഷനും െഡവലപ്മെൻറ് സ്റ്റഡീസും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചണ്ടിഗാർ (പഞ്ചാബ്) മേഖല കേന്ദ്രത്തിലാണുള്ളത്.
പ്രവേശന യോഗ്യത, അപേക്ഷിക്കേണ്ട രീതി, സെലക്ഷൻ നടപടിക്രമം മുതലായ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.മികച്ച പഠനസൗകര്യങ്ങൾ RGNIYDയിൽ ലഭ്യമാണ്. പഠിച്ചിറങ്ങുന്നവർക്ക് പ്ലേസ്മെൻറ് സഹായമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.