ഇന്ത്യൻ ബാങ്കിങ് ധനകാര്യമേഖലയിലെ സാങ്കേതിക മാറ്റങ്ങൾക്കനുസൃതമായി വികസിപ്പിച്ചെടുത്ത ഏകവർഷ ബാങ്കിങ് ടെക്നോളജി പി.ജി ഡിപ്ലോമ കോഴ്സിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദക്കാർക്കും ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ്ക്ലാസ് മാസ്റ്റേഴ്സ് ബിരുദക്കാർക്കും പ്രവേശനം തേടാം.
അവസാനവർഷ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. അപേക്ഷ ഓൺലൈനായി ഫെബ്രുവരി 28നകം സമർപ്പിക്കണം. ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർവ് ബാങ്കിന് കീഴിലാണിത്. 40 സീറ്റുകളുണ്ട്.
അഞ്ചു ലക്ഷം രൂപയാണ് കോഴ്സ് ഫീസ്. സേവനനികുതി (ജി.എസ്.ടി) കൂടി നൽകേണ്ടതുണ്ട്. നാല് ഗഡുക്കളായി ഫീസ് അടക്കാം.
ടീച്ചിങ് കോഴ്സ് മെറ്റീരിയൽസ്, താമസസൗകര്യം അടക്കമുള്ള ചെലവുകൾ അടങ്ങിയതാണ് ഫീസ്. പ്രവേശന വിജ്ഞാപനം ‘PGDBT-2023 അഡ്മിഷൻ’ ബ്രോഷർ www.idrbt.ac.in/pgdbtൽ ലഭിക്കും. ബാങ്ക്/ ധനകാര്യ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യപ്പെടുന്നവർക്ക് 10 സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്.
അപേക്ഷാർഥികൾ ഗേറ്റ്/ഐ.ഐ.എം കാറ്റ്/ ജിമാറ്റ്/ ജി.ആർ.ഇ/ സീമാറ്റ്/ എക്സാറ്റ്/ മാറ്റ്/ അറ്റ്മ യോഗ്യത നേടിയിട്ടുള്ളവരാകണം. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്.
പഠനത്തിന് ഇന്ത്യൻ ബാങ്ക് വിദ്യാഭ്യാസവായ്പ സൗകര്യമൊരുക്കിയിട്ടുണ്ട്.
കോഴ്സ് ജൂലൈ മൂന്നിന് ആരംഭിക്കും. പഠിച്ചിറങ്ങുന്നവർക്കെല്ലാം പ്ലേസ്മെന്റ് ലഭിക്കുന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത. കഴിഞ്ഞ ബാച്ചുകളിലെ മുഴുവൻ പേർക്കും ശരാശരി ഒമ്പതു ലക്ഷം രൂപ വാർഷികശമ്പളത്തിൽ ജോലി ലഭിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.india
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.