കോഴിക്കോട്/കോട്ടയം: ജോയിൻറ് എൻട്രൻസ് എക്സാമിൽ (െജ.ഇ.ഇ മെയിൻ) 99.994 ശതമാനം മാർക്കുമായി കോഴിക്കോട് സ്വദേശി അദ്വൈത് ദീപക് കേരള ടോപ്പർ. ചങ്ങനാശ്ശേരിയിലെ പ്ലാസിഡ് വിദ്യ വിഹാറിലാണ് ഹയർസെക്കൻഡറി പൂർത്തിയാക്കിയത്. മദ്രാസ് അെല്ലങ്കിൽ ബോംബെ ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്വൈത് പറഞ്ഞു. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ 27ന് നടക്കും. അതുകൂടി പൂർത്തിയായാലേ തീരുമാനമാകൂവെന്നും അദ്വൈത് വ്യക്തമാക്കി.
രണ്ടുവർഷത്തിനിടെ നിരവധി മോഡൽ പരീക്ഷകൾ എഴുതിയത് ഏറെ സഹായകമായതായി അദ്വൈത് പറഞ്ഞു. ഈ വർഷത്തെ കേരള എൻട്രൻസിലും 949.54 മാർക്ക് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
ദേശീയതലത്തിൽ 95ാം റാങ്ക് നേടിയ അദ്വൈത് കോഴിക്കോട് ജില്ലയിൽ ആർദ്രം വീട്ടിൽ ഡോക്ടർ ദമ്പതികളായ ഫിജിൽ ദീപക്കിെൻറയും ദർശന ബാലകൃഷ്ണെൻറയും മകനാണ്. സഹോദരി അവന്തിക കോഴിക്കോട് ദേവഗിരി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
ദേശീയതലത്തിൽ 101ാം റാങ്കുനേടിയ ആതിദ്യ ബൈജു സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മാന്നാനം കെ.ഇ സ്കൂൾ വിദ്യാർഥിയായ ആതിദ്യ, ഇലക്ട്രിസിറ്റി ബോർഡിൽ എക്സി. എൻജിനീയറായ ആർ. ബൈജുവിെൻറയും ഡോക്ടറായ നിഷ എസ്. പിള്ളയുടെയും മകനാണ്.
പെൺകുട്ടികളുടെ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം.ആർ. അലീനപേരാമ്പ്രയിൽ മെഡിക്കൽ െറപ്രസേൻററ്റിവായ മോഹനെൻറയും രമണിയുടെയും മകളാണ്. മൂന്ന് പേരും പാലാ ബ്രില്യൻറിലാണ് പരിശീലനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.