ന്യൂഡൽഹി: കോവിഡാനന്തര കാലത്തെ വിദ്യാഭ്യാസ രംഗം സമഗ്രമായി ഡിജിറ്റലാക്കാൻ പി.എം. ഇ-വിദ്യ പ്രോഗ്രാം ഉടൻ നടപ്പാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിദ്യാർഥികൾക്കും അധ്യാപകർക്കും ഓൺലൈൻ പഠന രീതി എളുപ്പത്തിൽ സാധ്യമാക്കുകയാണ് സർക്കാറിെൻറ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
1. മേയ് 30നകം സ്വന്തമായി ഓൺലൈൻ കോഴ്സുകൾ തുടങ്ങാൻ മികച്ച 100 സർവകലാശാലകൾക്ക് അനുമതി.
2. ഒന്നു മുതൽ 12 വരെ ക്ലാസ് വിദ്യാർഥികൾക്ക് പഠനത്തിന് പ്രത്യേക ചാനൽ.
3. സ്കൂൾ വിദ്യാർഥികൾക്ക് ‘ദിക്ഷ’ പദ്ധതി. ഇതു വഴി എല്ലാ ഗ്രേഡുകാർക്കും ഇ-ഉള്ളടക്കം, ക്യു.ആർ. കോഡ് ചെയ്ത പാഠപുസ്തകങ്ങൾ ലഭ്യമാക്കും. മലയാളം ഉൾപ്പെടെ 14 പ്രാദേശിക ഭാഷയിൽ പാഠപുസ്തകങ്ങൾ ലഭിക്കും. 25 കോടി വിദ്യാർഥികൾക്ക് ഇത് ഉപകാരപ്പെടും. ‘വൺ േനഷൻ വൺ പ്ലാറ്റ്ഫോം’ എന്ന ആശയമാണ് ഇതിലൂടെ നടപ്പാകുക.
4. വിദ്യാർഥികളിൽ കമ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റ് എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. നിലവിൽ 289 കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ സ്കൂളുകളിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് വിപുലപ്പെടുത്തും
5. സി.ബി.എസ്.ഇ. ഒമ്പത് മുതൽ 12 വരെ ക്ലാസ് വിദ്യാർഥികൾക്കായി വികസിപ്പിച്ച ഓഡിയോ ഡിജിറ്റൽ ആപ്പായ ‘ശിക്ഷാവാണി’ വിപുലീകരിക്കും. പ്ലേസ്റ്റോറിലും ആൻഡ്രോയിഡ് ഫോണിലും ഇത് ലഭ്യമാവും. എൻ.സി.ഇ.ആർ.ഡിയുടെ പാഠ്യപദ്ധതി പ്രകാരമുള്ള 400 ഓഡിയോ ഫയലുകൾ ശിക്ഷാവാണിയിൽ ലഭിക്കും.
6. അന്ധരും ബധിരരുമായ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ഓൺലൈനിൽ പ്രത്യേകം ലഭ്യമാക്കും. അന്ധ വിദ്യാർഥികൾക്ക് ഡിജിറ്റൽ ആക്സസിബ്ൾ ഇൻഫർമേഷൻ സിംസ്റ്റം (ഡി.എ.ഐ.എസ്.വൈ) വഴി വികസിപ്പിച്ച പാഠഭാഗങ്ങളും ഡിജിറ്റൽ ഓഡിയോ ബുക്സ്, പീരിയോഡിക്കൽസ്, കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് ബുക്കുകൾ എന്നിവ ലഭ്യമാക്കും. NIOS വെബ്സൈറ്റിൽ ഇവ ലഭ്യമാകും.
ബധിര വിദ്യാർഥികൾക്ക് ആംഗ്യ ഭാഷയിൽ പാഠഭാഗങ്ങൾ NIOS വെബ്സൈറ്റിലും യു ട്യൂബിലും ലഭിക്കും. ഇത്തരം വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ ലഭ്യമാക്കാൻ സ്വയംപ്രഭ ഡി.ടി.എച്ച്. ചാനൽ.
7. വിദ്യാർഥികളുടെയും അധ്യാപകരുടെയും മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി ‘മനോദർപ്പൺ’ എന്ന പേരിൽ പുതിയ സംരംഭം.
8. സ്‌കൂള്‍, ബാല്യകാലഘട്ടത്തിലുള്ളവര്‍, അധ്യാപകര്‍ എന്നിവക്കായി പുതിയ ദേശീയ പാഠ്യപദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.