സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന് എംപാനല്‍ ചെയ്യുവാന്‍ ഏജന്‍സികളെ ക്ഷണിച്ചു

കൊച്ചി: 2013ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമപ്രകാരം എറണാകുളം ജില്ലയില്‍ 200 ആറില്‍ (അഞ്ച് ഏക്കറിൽ) താഴെയുള്ള പദ്ധതികളുടെ സ്ഥലമേറ്റെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നതിന് ഏജന്‍സികളെ തിരഞ്ഞെടുത്ത് എംപാനല്‍ ചെയ്യുന്നു.

എം.പാനല്‍ ചെയ്യുവാന്‍ താത്പര്യമുള്ള യൂനിവേഴ്‌സിറ്റി/കോളജ്/വകുപ്പ്/സ്വകാര്യ സര്‍വേ സ്റ്റഡി ഏജന്‍സികള്‍/ മറ്റുള്ളവര്‍ എന്നിവരില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. നിലവിലുള്ള എംപാനല്‍ ലിസ്റ്റ് ക്യാന്‍സല്‍ ആകുമെന്നതിനാല്‍ ഇപ്പോള്‍ എംപാനല്‍ ചെയ്തിട്ടുള്ളവരില്‍ തുടരുവാന്‍ താത്പര്യമുള്ളവരും ഇതിലേക്കായി താത്പര്യപത്രം സമര്‍പ്പിക്കണം.സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമായിരിക്കും ഏജന്‍സികളെ തിരഞ്ഞെടുക്കുക.

സര്‍ക്കാര്‍ ഉത്തരവ്, അപേക്ഷാ ഫോം, യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ കലക്ടറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ernakulam.nic.in ല്‍ ലഭ്യമാണ്. അവസാന തീയതി ഒക്‌ടോബര്‍ 25. താത്പര്യപത്രം സമര്‍പ്പിക്കേണ്ട വിലാസം : ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ.), കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട്-682030. ഇ-മെയില്‍: laekmdc@gmail.com

Tags:    
News Summary - Agencies have been invited to empanel for conducting social impact studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.