ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഇൗ വർഷം ന്യൂഡൽഹി, ഭുവനേശ്വർ, ജോധ്പുർ, റായ്പുർ, ഋഷികേശ് കാമ്പസുകളിലായി നടത്തുന്ന വിവിധ പോസ്റ്റ് ഗ്രാേജ്വറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഒാൺലൈനായി www.aimsexams.org ൽ ഏപ്രിൽ 12ന് അഞ്ചുവരെ സ്വീകരിക്കും. വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് ഇതേ വെബ്സൈറ്റിൽ. ‘അക്കാദമിക് കോഴ്സസ്’ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്ത് അതിലെ നിർദേശങ്ങൾ പാലിച്ചുവേണം അപേക്ഷ സമർപ്പണം നടത്തേണ്ടത്.
കോഴ്സുകൾ: എം.എസ്സി നഴ്സിങ്-സ്പെഷലൈസേഷനിൽ കാർഡിയോളജിക്കൽ/സി.ടി.വി.എസ് നഴ്സിങ്, ഒാേങ്കാളജിക്കൽ നഴ്സിങ്, ന്യൂറോ സയൻസസ് നഴ്സിങ്, നെഫ്രോളജിക്കൽ നഴ്സിങ്, ക്രിട്ടിക്കൽ കെയർ നഴ്സിങ്, പീഡിയാട്രിക് നഴ്സിങ്, സൈക്യാട്രിക് നഴ്സിങ്. ആകെ 22 സീറ്റുകൾ.
എം.എസ്സി-അനാട്ടമി, ബയോകെമിസ്ട്രി, ബയോഫിസിക്സ്, ഫാർമാക്കോളജി, ഫിസിയോളജി, പെർഫ്യൂഷൻ ടെക്നോളജി, റിപ്രൊഡക്റ്റിവ് ബയോളജിക് ക്ലിനിക്കൽ എംബ്രിയോളജി, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ആൻഡ് കാർഡിയോ വാസ്കുലർ ഇമേജിങ്, എൻഡോ വാസ്കുലർ ടെക്നോളജിസ് ഡിസിപ്ലിനുകളിലാണ് പഠനാവസരം. ആകെ 49 സീറ്റുകളാണുള്ളത്. എം.ബയോടെക്നോളജി- ആകെ 14 സീറ്റുകൾ.
കോഴ്സുകളുടെ പഠന കാലാവധി രണ്ടുവർഷം വീതമാണ്. ട്യൂഷൻ ഫീസ് 700 രൂപ. വളരെ ചുരുങ്ങിയ ഫീസ് നിരക്കിൽ ഇവിടെ പഠനം പൂർത്തിയാക്കാം. മികച്ച പഠന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. അപേക്ഷഫീസ് 1500 രൂപയാണ്. പട്ടികജാതി വർഗക്കാർക്ക് 1200 രൂപ മതി. ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യു.ഡി) അപേക്ഷഫീസ് ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.