ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി എം.ഡി/എം.എസ്/പി.ജി ഡിപ്ലോമ കോഴ്സുകളിൽ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് (AIAPGET-2022) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫീസ് ജനറൽ/OBC-NCL വിഭാഗങ്ങൾക്ക് 2700 രൂപ, ജനറൽ EWS 2450 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജെൻഡർ വിഭാഗങ്ങൾക്ക് 1800 രൂപ. ഓൺലൈൻ രജിസ്ട്രേഷനും അപേക്ഷ സമർപ്പണത്തിനും ആഗസ്റ്റ് 18 വരെ സമയമുണ്ട്. പരീക്ഷതീയതി പിന്നീട് അറിയിക്കും. അംഗീകൃത BAMS/BUMS/BSMS/BHMS ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരുവർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം.
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ (ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി) മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ 120 ചോദ്യങ്ങളുണ്ടാവും. കേരളത്തിൽ എറണാകുളം/കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ; തമിഴ്നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുനെൽവേലി; കർണാടകത്തിൽ ബംഗളൂരു, ധർവാർഡ്/ഹൂബ്ലി, ഗുൽബർഗ, മംഗളൂരു എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്. മുൻഗണനാക്രമത്തിൽ നാല് കേന്ദ്രങ്ങൾ പരീക്ഷക്കായി തിരഞ്ഞെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.