'നീറ്റ് യു.ജി 2021' എം.സി.സി ഒന്നാം റൗണ്ട് അലോട്ട്മെന്റിലേക്കുള്ള സ്ഥാപനങ്ങളും കോഴ്സുകളും സീറ്റുകളും www.mcc.nic.inൽ ലഭ്യമാണ്. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ 15 ശതമാനം അഖിലേന്ത്യ ക്വാട്ട സീറ്റുകളും ജിപ്മെർ, എയിംസ്, ബനാറസ് ഹിന്ദു, ജാമിയ മില്ലിയ്യ ഇസ്‍ലാമിയ, ഡൽഹി, ഇന്ദ്രപ്രസ്ഥ വാഴ്സിറ്റി, അലീഗഢ് മുസ്‍ലിം വാഴ്സിറ്റി, കൽപിത സർവകലാശാലകൾ മുതലായവയുടെ കോഴ്സുകളും സീറ്റുകളും ഇ.എസ്.ഐ.സി ഇൻഷ്വേർഡ് ക്വാട്ട സീറ്റുകളുമൊക്കെ വെബ്സൈറ്റിലുണ്ട്.
15 ശതമാനം ഓൾ ഇന്ത്യ ക്വാട്ടയിൽ എം.ബി.ബി.എസിന് 6167 സീറ്റുകളും ബി.ഡി.എസിന് 476 സീറ്റുകളുമാണുള്ളത്. കേരളത്തിൽ യഥാക്രമം 234, 46 എന്നിങ്ങനെയാണ് സീറ്റുകൾ.
ദേശീയതലത്തിൽ 269 ഗവ. മെഡിക്കൽ കോളജുകളിലും 42 ഗവ. ഡെന്റൽ കോളജുകളിലുമായി ഓൾ ഇന്ത്യ ക്വാട്ടയിൽ 6643 സീറ്റുകളിലേക്കാണ് അലോട്ട്മെന്റ്. എം.സി.സി കൗൺസലിങ് വഴി ബി.എസ് സി നഴ്സിങ്ങിൽ 365 സീറ്റുകളിൽ പ്രവേശനമുണ്ടാവും.
എം.ബി.ബി.എസിന് ഓപൺ ക്വാട്ടയിൽ 19 എയിംസുകളിലായി 1994 സീറ്റുകളും ജിപ്മെറിൽ 179 സീറ്റുകളും ബനാറസിൽ 100 സീറ്റുകളും ലഭ്യമാകും.
അലീഗഢ് മുസ്‍ലിം വാഴ്സിറ്റിയിൽ എം.ബി.ബി.എസിന് എ.എം.യു ക്വാട്ടയിൽ 73, ഓപൺ ക്വാട്ടയിൽ 72, എൻ.ആർ.ഐ ക്വാട്ടയിൽ അഞ്ച് എന്നിങ്ങനെയാണ് സീറ്റുകൾ. ബി.ഡി.എസിന് എ.എം.യു ക്വാട്ടയിൽ 40 സീറ്റുകൾ ലഭ്യമാണ്.
ഇ.എസ്.ഐ ഇൻഷ്വേർഡ് ക്വാട്ടയിൽ ദേശീയതലത്തിൽ 437 സീറ്റുകളുണ്ടാവും. കേരളത്തിൽ ഇ.എസ്.ഐ.സി ഗവ. മെഡിക്കൽ കോളജിൽ (പാരിപ്പള്ളി, കൊല്ലം) ഈ വിഭാഗത്തിൽ 38 സീറ്റുകളുണ്ട്.
ബി.ഡി.എസിന് ഓപൺ ക്വാട്ടയിൽ ബനാറസിൽ 63, ഇന്ദ്രപ്രസ്ഥയിൽ 53, മൗലാന ആസാദിൽ 40 എന്നിങ്ങനെയാണ് സീറ്റുകൾ.
കൽപിത സർവകലാശാലകളിൽ ദേശീയതലത്തിൽ എം.ബി.ബി.എസിന് 8787 സീറ്റുകളും ബി.ഡി.എസിന് 3,100 സീറ്റുകളുമുണ്ടാവും. കേരളത്തിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എം.ബി.ബി.എസിന് 150, ബി.ഡി.എസിന് 60 സീറ്റുകൾ വീതമുണ്ട്.
ഓൾ ഇന്ത്യ ക്വാട്ട- കേരളത്തിലെ സീറ്റുകൾ: എം.ബി.ബി.എസ്-ഗവ. മെഡിക്കൽ കോളജുകൾ- തിരുവനന്തപുരം 38, പാരിപ്പള്ളി (കൊല്ലം) 17, കോട്ടയം 26, ആലപ്പുഴ 26, കളമശ്ശേരി 16, തൃശൂർ 26, മഞ്ചേരി 17, പാലക്കാട് 15, കോഴിക്കോട് 38, കണ്ണൂർ 15.
ബി.ഡി.എസ്-ഗവ. ഡെന്റൽ കോളജുകൾ- തിരുവനന്തപുരം 7, ആലപ്പുഴ 8, കോട്ടയം 6, തൃശൂർ 8, കോഴിക്കോട് 8, കണ്ണൂർ 9. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.