തിരുവനന്തപുരം: കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 11 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്കുമുള്ള ത്രിവത്സര എൽഎൽ.ബി കോഴ്സ് പ്രവേശനത്തിന് ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ഖണ്ഡിക 18ൽ പറയുന്ന അസ്സൽ രേഖകളും സഹിതം ഒക്ടോബർ ആറുമുതൽ 11ന് വൈകീട്ട് മൂന്നുവരെ ബന്ധപ്പെട്ട കോളജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.