തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ഉപരിപഠന/ജോലിസാധ്യതകൾ പരിചയപ്പെടുത്തുന്ന പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നു. ഇതിന് മുഴുവൻ ഹയർ സെക്കൻഡറി അധ്യാപകർക്കും പ്രത്യേക കരിയർ പരിശീലനം നൽകുന്ന പരിപാടി കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻറ് കൗൺസലിങ് സെല്ലിെൻറ നേതൃത്വത്തിൽ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ ആറുവരെ നടക്കും. ഒാരോ വിഷയത്തിനും അധ്യയനത്തോടൊപ്പം തുടർപഠന സാധ്യതകളും തൊഴിൽമേഖലകളും കുട്ടികൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. 'I am a Teacher ; I am a Career Guide' എന്ന േപരിലാണ് അധ്യാപകരുടെ പരിശീലനം.
ഒമ്പത് ലക്ഷത്തോളം വിദ്യാർഥികൾക്ക് ഓരോ വിഷയത്തിെൻറയും തുടർപഠന സാധ്യതകളും രാജ്യത്തിനകത്തും പുറത്തുമുള്ള മുൻനിര സ്ഥാപനങ്ങളും തൊഴിൽമേഖല, ഗവേഷണ സാധ്യത എന്നിവയും പരിചയപ്പെടുത്തുമെന്ന് സ്റ്റേറ്റ് കോഓഡിനേറ്റർ ഡോ. അസീം അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലും ഒരു അധ്യാപകൻ കരിയർ ഗൈഡായി സേവനമനുഷ്ഠിക്കുന്നുണ്ട്. സൂം പ്ലാറ്റ്ഫോം, സി.ജി.എ.സി യൂട്യൂബ് ചാനൽ എന്നിവ വഴി 17 സെഷനായാണ് പരിശീലനം. ചോദ്യോത്തരവേളയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.