അണ്ണാ യൂനിവേഴ്സിറ്റി, സെന്റർ ഫോർ ഡിസ്റ്റൻസ് എജുക്കേഷൻ, ചെന്നൈ വിവിധ കോഴ്സുകളിൽ വിദൂര വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നു.
എം.ബി.എ: സ്പെഷലൈസേഷനുകൾ: ജനറൽ മാനേജ്മെന്റ്, ടെക്നോളജി മാനേജ്മെന്റ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഫിനാൻഷ്യൽ സർവിസ് മാനേജ്മെന്റ്, ഹെൽത്ത് സർവിസസ് മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്മെന്റ്, ഓപറേഷൻസ് മാനേജ്മെന്റ്. യോഗ്യത: ബിരുദം.
എം.സി.എ: യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബി.സി.എ/കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദം.
ഡിസ്റ്റൻസ് എജുക്കേഷൻ എൻട്രൻസ് ടെസ്റ്റ് മാർച്ച് 26ന് നടത്തി തിരഞ്ഞെടുക്കും. ടാൻസെറ്റ്-2022 (എം.ബി.എ/എം.സി.എ) യോഗ്യത നേടിയവരെയും പരിഗണിക്കും.
എം.എസ്.സി കമ്പ്യൂട്ടർ സയൻസ്: യോഗ്യത: ബിരുദം. പ്ലസ് ടു തലത്തിലോ ബിരുദതലത്തിലോ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. പ്രവേശനപരീക്ഷയില്ല. യോഗ്യതാ പരീക്ഷയുടെ മെറിറ്റടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാഫീസ് 767 രൂപ. വിജ്ഞാപനം, അപേക്ഷാഫോറം http://cde.annauniv.eduൽ. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ THE DIRECTOR, CENTRE FOR DISTANCE EDUCATION, ANNA UNIVERSITY, CHENNAI - 600025 വിലാസത്തിൽ മാർച്ച് 21നകം ലഭിക്കണം.
ചെന്നൈ, കോയമ്പത്തൂർ, മധുര, നാഗർകോവിൽ, വില്ലുപുരം, ട്രിച്ചി എന്നിവിടങ്ങളിൽ വാഴ്സിറ്റിക്ക് സ്റ്റഡി സെന്ററുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.