എൽ.ഡി ക്ലർക്ക്​ ഉൾപ്പെടെ അപേക്ഷ; അവസാന തീയതി നാളെവരെ നീട്ടി

തി​രു​വ​ന​ന്ത​പു​രം: ഏ​റ്റ​വു​മ​ധി​കം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​ക​രാ​വു​ന്ന എ​ൽ.​ഡി ക്ല​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ വെ​ള്ളി​വ​രെ സ​മ​യം. കാ​റ്റ​ഗ​റി ന​മ്പ​ർ 494/2023 മു​ത​ൽ 519/2023 വ​രെ ത​സ്തി​ക​ക​ളി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി നീ​ട്ടി​യ​താ​യി പി.​എ​സ്.​സി അ​റി​യി​ച്ചു. വി​മ​ൻ എ​ക്സൈ​സ് ഓ​ഫി​സ​ർ, അ​സി. ഇ​ൻ​ഷു​റ​ൻ​സ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ എ​ന്നി​ങ്ങ​നെ 26 കാ​റ്റ​ഗ​റി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ബു​ധ​നാ​ഴ്ച​യാ​ണ് അ​വ​സാ​ന തീ​യ​തി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 വ​രെ അ​പേ​ക്ഷി​ക്കാ​മെ​ന്ന് പി.​എ​സ്.​സി അ​റി​യി​ച്ചു.

Tags:    
News Summary - Application including LD Clerk; The deadline has been extended to tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.