ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്​; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക്​ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതത്തിൽ പ്രഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്​ അവാർഡ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിച്ച സ്ഥിരതാമസക്കാരായ മുസ്​ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപെട്ട വിദ്യാർഥികളിൽനിന്ന് 2020-21 അധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80 ശതമാനം മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടിയവർക്ക് അപേക്ഷിക്കാം. 15,000 രൂപയാണ് സ്‌കോളർഷിപ്​.

ബി.പി.എൽ വിഭാഗക്കാർക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തി​െൻറ അടിസ്ഥാനത്തിലായിരിക്കും. www.minoritywelfare.kerala.gov.in ലൂടെ അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 27. ഫോൺ: 04712300524, 2302090.

ന്യൂനപക്ഷ, ഭിന്നശേഷി പോസ്​റ്റ്​മെട്രിക് സ്‌കോളർഷിപ്

തി​രു​വ​ന​ന്ത​പു​രം: 2021-2022 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പോ​സ്​​റ്റ്​​മെ​ട്രി​ക് ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ർ​ഷി​പ്, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള പോ​സ്​​റ്റ്​​മെ​ട്രി​ക് സ്‌​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 15 വ​രെ നീ​ട്ടി.

ആ​ധാ​ർ കാ​ർ​ഡി​ൽ തെ​റ്റു​ക​ൾ തി​രു​ത്തി​യ​തി​െൻറ ഭാ​ഗ​മാ​യി വ്യ​ത്യാ​സ​ങ്ങ​ൾ വ​ന്നി​ട്ടു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ർ​ഷി​പ്പി​ൽ ഫ്ര​ഷ്, റി​ന്യൂ​വ​ൽ അ​പേ​ക്ഷ​ക​ർ​ക്ക് തൊ​ട്ട്​ മു​ൻ​വ​ർ​ഷ​ത്തെ പ​രീ​ക്ഷ​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷം ഇ​ള​വ്​ ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: www.dcescholarship.kerala.gov.in. ഫോ​ൺ: 9446096580, 0471-2306580, ഇ-​മെ​യി​ൽ: postmatricscholarship@gmail.com.

Tags:    
News Summary - Application invited for Minority Students Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.