കോഴിക്കോട്: മീഡിയവണ്‍-മാധ്യമം സംരംഭമായ മീഡിയവണ്‍ അക്കാദമിയിൽ കണ്‍വെർജൻസ് ജേണലിസം, വിഷ്വൽ കമ്യൂണിക്കേഷൻ എന്നീ പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷം ദൈർഘ്യമുള്ള ഇരു കോഴ്സുകൾക്കും സർവകലാശാല ബിരുദമാണ് യോഗ്യത. കണ്‍വെർജൻസ് ജേണലിസം വിദ്യാർഥികൾക്ക് സ്വന്തം അഭിരുചിക്കനുസരിച്ച് അച്ചടി, ടി.വി, ന്യൂ മീഡിയ എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർഥികൾക്ക് ഡിജിറ്റൽ ഫിലിം മേക്കിങ്ങിലും ടെലിവിഷൻ പ്രോഗ്രാം പ്രൊഡക്ഷനിലും പ്രായോഗിക പരിശീലനം നൽകും. ഇരു കോഴ്സുകളിലും ഫോട്ടോഗ്രഫി, വിഡിയോഗ്രഫി, വിഡിയോ എഡിറ്റിങ് എന്നിവയിൽ പ്രഫഷനൽ മികവോടെ പരിശീലനം നേടാൻ അവസരമുണ്ട്.
ഫോട്ടോഗ്രഫി, വിഡിയോഗ്രഫി, വിഡിയോ എഡിറ്റിങ്, ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് തുടങ്ങിയ ഹ്രസ്വകാല കോഴ്സുകളും മീഡിയവൺ അക്കാദമിയിൽ ലഭ്യമാണ്. മീഡിയവണ്‍ സ്റ്റുഡിയോയിൽ ഇേൻറണ്ഷിപ്പും ഇതോടൊപ്പം നൽകുന്നു.
വിശദവിവരങ്ങൾക്ക്: മീഡിയവൺ അക്കാദമി ഓഫ് കമ്യൂണിക്കേഷൻ, വെള്ളിപറമ്പ് പി.ഒ, കോഴിക്കോട്-673008. ഫോണ്‍: 0495-2359455, 8943347460, ഇ-മെയിൽ: academy@mediaonetv.in, www.mediaoneacademy.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.