മീഡിയവൺ അക്കാദമിയിൽ കൺവജൻസ് ജേണലിസം, വിഷ്വൽ കമ്മ്യൂണിക്കേഷൻ പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മീഡിയവണ്‍ - മാധ്യമം സംരംഭമായ മീഡിയവണ്‍ അക്കാദമിയിൽ കണ്‍വെജൻസ് ജേണലിസം, വിഷ്വൽകമ്മ്യൂണിക്കേഷന്‍ പി. ജി. ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള ഇരു കോഴ്സുകൾക്കും സർവകലാശാലാ ബിരുദമാണ് യോഗ്യത. 2022 മെയ് 20 വരെ അപേക്ഷിക്കാം.

പി.ജി ഡിപ്ലോമ ഇൻ കൺവെജൻസ് ജേണലിസം

മാധ്യമ പ്രവർത്തനത്തിന്റെ സമസ്ത മേഖലകളിലും വിദ്യാർത്ഥികളെ സജ്ജരാക്കുന്ന ഒരു വർഷ പ്രോഗ്രാമാണിത്. അഭിരുചി പരീക്ഷക്കും അഭിമുഖത്തിനും ശേഷം 20 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. പ്രിന്റ്, ടെലിവിഷൻ, വെബ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. വിദ്യാർത്ഥികൾക്ക് അവതരണ മികവും വിശകലന ശേഷിയും ഉറപ്പാക്കാൻ പാകത്തിലുള്ള നിരന്തര പരിശീലനമാണ് കോഴ്സിന്‍റെ സവിശേഷത. വാർത്ത, ഫീച്ചർ, ഫോട്ടോ ജേണലിസം, ലേഔട്ട്, ഡിസൈൻ, അഭിമുഖങ്ങൾ, ന്യൂസ് പ്രൊഡക്ഷൻ തുടങ്ങി മാധ്യമപ്രവർത്തനത്തിന്റെ നാനാ തുറകളില്‍ അനുഭവസമ്പന്നരായ മാധ്യമപ്രവർത്തകരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുക.

മൂന്നു ഘട്ടങ്ങളിലായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന കോഴ്സിന്റെ പാഠ്യപദ്ധതി സമഗ്രവും ഇൻഡസ്ട്രിയുടെ ആവശ്യങ്ങളെ പരിഗണിച്ചുള്ളതുമാണ്. ഏതെങ്കിലും ഒരു മാധ്യമമേഖലയിൽ സ്പെഷലൈസ് ചെയ്യാനുള്ള അവസരവും വ്യക്തിഗതശ്രദ്ധയും മീഡിയവൺ അക്കാദമി നൽകുന്നുണ്ട്. മാധ്യമം, മീഡിയവൺ സ്ഥാപനങ്ങളിലായി, വെബ്‌സൈറ്റ് ഉൾപ്പടെയുള്ള ഡൊമൈനുകളിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന ഇടക്കാല പരിശീലനവും കോഴ്സിനുശേഷം ഒരുമാസത്തെ ഇന്റേൺഷിപ്പും നൽകുന്നു. കോഴ്‌സിന്റെ ഭാഗമായി വാർത്താ ബുള്ളറ്റിനുകളും ഡോക്യുമെന്ററികളും അഭിമുഖങ്ങളും തയ്യാറാക്കണം പ്രായോഗിക പരിശീലനത്തിൽ ഊന്നുന്ന പാഠ്യ പദ്ധതിയായതിനാൽ അഭിരുചിയുള്ളവർക്ക് തികഞ്ഞ മാധ്യമ പ്രവർത്തകരായി പുറത്തിറങ്ങാൻ കഴിയും. താഴേത്തട്ടിലുള്ളവരുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങളും സാമൂഹിക യാഥാർഥ്യങ്ങളും നേരിട്ട് കണ്ടറിയുന്നതിനുള്ള ഗ്രാമീണ റിപ്പോർട്ടിങ് ഈ കോഴ്‌സിന്റെ പ്രത്യേകതയാണ്.

പി.ജി. ഡിപ്ലോമ ഇൻ വിഷ്വൽ കമ്മ്യൂണിക്കേഷൻ

ടെലിവിഷൻ പ്രോഗ്രാം വിഭാഗത്തിലും പരസ്യ കലയിലും ചലച്ചിത്രരംഗത്തും അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് അവയുടെ എല്ലാ മേഖലകളിലും പരിശീലനം നല്‍കുന്ന ഏകവര്‍ഷ പ്രോഗ്രാമാണിത്. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ടെലിവിഷൻ പ്രോഗ്രാമും ചലച്ചിത്രവും തയ്യാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ, ആശയരൂപീകരണം, കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, എഡിറ്റിങ്ങ്, സൗണ്ട്ട്രാക്, വിഷ്വൽ എഫക്ട്‌സ് തുടങ്ങിയ എല്ലാ മേഖലകളിലും പരിശീലനം നല്‍കും. സൗന്ദര്യശാസ്ത്രവും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് അറിവും കാഴ്ചപ്പാടും വളർത്തിയെടുക്കുന്ന മുഴുസമയ പ്രോഗ്രാമാണിത്.

നിരവധി സർഗാത്മക പരിശീലന പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ സർഗശേഷി വികസിപ്പിച്ചെടുക്കുന്ന അദ്ധ്യാപകരുടെ നേതൃത്വമാണ് മറ്റൊരു പ്രത്യേകത മൂന്നു ഘട്ടങ്ങളിലായി തരംതിരിച്ചിട്ടുള്ള പാഠ്യപദ്ധതിയിൽ ചലച്ചിത്രോത്സവങ്ങൾ, ചലച്ചിത്രകാരുമായുള്ള സംവാദങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഏറ്റവും മികച്ച സാങ്കേതിക വിദ്യയും പരിചയസമ്പന്നരായ പരിശീലകരും വിദ്യാർത്ഥികളെ സഹായിക്കാൻ ഇവിടെയുണ്ട്. ഛായാഗ്രഹണത്തിലും, എഡിറ്റിംഗിലും സ്പെഷലൈസ് ചെയ്യാനുള്ള അവസരവും ഒരുക്കുന്നു. മീഡിയവൺ ചാനലിൻറെ പ്രോഗ്രം ഡിപ്പാർട്‌മെന്റിലും വിവിധ പ്രൊഡക്ഷൻ ഹൗസുകളിലും ഇടക്കാല പരിശീലനവും കോഴ്‌സിന് ശേഷം ഒരു മാസത്തെ ഇന്റേൺഷിപ്പും പ്രോഗ്രാമിന്റെ ഭാഗമാണ്. കോഴ്‌സിന്റെ ഓരോ ഘട്ടങ്ങളിലും ഷോർട് ഫിലിം, മ്യൂസിക് വീഡിയോ, ഡോക്യുമെന്ററി, ഫോട്ടോ ഫീച്ചർ തുടങ്ങിയവ കുട്ടികൾ സ്വയം തയാറാക്കുന്ന രീതിയിലാണ് പാഠ്യ പദ്ധതി. മീഡിയവണ്ണിലും മാധ്യമത്തിലും ഓണ്‍- ദ-ജോബ്‌ പരിശീലനവും ലഭിക്കും.

ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിങ്ങ്, ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറിംഗ്, ന്യൂ മീഡിയ ഗ്രാഫിക്‌സ്, മൊബൈൽ ജേണലിസം തുടങ്ങിയ ഹൃസ്വകാല കോഴ്സുകളും മീഡിയവൺ അക്കാദമിയിൽ ലഭ്യമാണ്. മീഡിയവണ്‍ സ്റ്റുഡിയോയിൽ ഇന്‍റേണ്‍ഷിപ്പും ഇതോടൊപ്പം നൽകുന്നു.

വിശദ വിവരങ്ങൾക്ക്: മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷൻ, വെള്ളിപറമ്പ് പി. ഒ, കോഴിക്കോട് – 673008. ഫോണ്‍: 0495-2359455, 8943347460, 8943347420, 8943347400 ഇ-മെയിൽ: academy@mediaonetv.in, www.mediaoneacademy.com

Tags:    
News Summary - Applications are invited for PG Diploma Courses in Convenience Journalism and Visual Communication at MediaOne Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.