തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ) പ്രവേശനത്തിന് മേയ് 31 വരെ അപേക്ഷിക്കാം. അപേക്ഷ യോഗ്യത ബി.സി.എ/കമ്പ്യൂട്ടർ സയൻസിലോ ഐ.ടിയിലോ നേടിയ ബി.എസ്സി/ബി.ഇ/ബി.ടെക് എൻജിനീയറിങ് ബിരുദമോ തത്തുല്യ യോഗ്യതയോ അല്ലെങ്കിൽ ബി.എ/ബി.എസ്സി/ബി.കോം/ബി.ഇ/ബി.ടെക്/ബി.വോക് ഏതെങ്കിലും വിഷയത്തിൽ ബിരുദം.
മാത്തമാറ്റിക്സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ് പഠിക്കാത്തവർ സർവകലാശാല/കോളജ് തലത്തിൽ നിർദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടേണ്ടതായിവരും. യോഗ്യത പരീക്ഷ 50 മാർക്കോടെ പാസായിരിക്കണം. സംവരണ വിഭാഗക്കാരും ഭിന്നശേഷിക്കാർക്കും ആകെ 45 മാർക്ക് നേടിയാൽ മതിയാകും.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/വർഗ വിഭാഗത്തിന് 600 രൂപയുമാണ്. വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ചോ കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ മേയ് 31 വരെ അപേക്ഷാഫീസ് ഒടുക്കണം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധരേഖകൾ അപ്ലോഡ് ചെയ്യണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലാവും പ്രവേശന പരീക്ഷ നടത്തുക. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471 2560363, 364.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.