തിരുവനന്തപുരം: ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആൻഡ് മാനേജ്‌മെൻറ് അക്കൗണ്ട്‌സ്/ കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപെട്ട എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ അവസാന വർഷ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. www.minoritywelfare.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0471-2300524.
തിരുവനന്തപുരം: സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിലെ നഴ്‌സിങ് ഡിപ്ലോമ/ പാരാമെഡിക്കൽ കോഴ്സുകളിലെ ഡിപ്ലോമ ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ദാരിദ്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിദ്യാർഥികൾക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്. മെറിറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്കും അപേക്ഷിക്കാം.
മെറിറ്റിലാണ് പ്രവേശനം നേടിയതെന്നതിന് അലോട്ട്‌മെൻറ് മെമ്മോയോ സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കണം. പ്ലസ് ടുവിന് 45 ശതമാനം മാർക്ക് വേണം. ബി.പി.എൽ അപേക്ഷകരില്ലെങ്കിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ എട്ട് ലക്ഷം വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. കോഴ്‌സ് ആരംഭിച്ചവർക്കും രണ്ടാം വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷർക്ക് ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് വേണം. അപേക്ഷ www.minoritywelfare.kerala.gov.in .
തിരുവനന്തപുരം: സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളികളിലെ മൂന്നു വർഷ ഡിപ്ലോമ വിദ്യാർഥികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിദ്യാർഥികൾക്ക് ന്യൂനപക്ഷ ക്ഷേമവകുപ്പിെൻറ എ.പി.ജെ. അബ്ദുൽ കലാം സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.ഒരു വർഷം 6,000 രൂപയാണ് സ്‌കോളർഷിപ്. മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ബി.പി.എൽ വിഭാഗക്കാർക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരില്ലെങ്കിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം വരെ വാർഷിക വരുമാനമുള്ള നോൺ ക്രീമിലയർ വിഭാഗത്തിനും അപേക്ഷിക്കാം. www.minoritywelfare.kerala.gov.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.