തിരുവനന്തപുരം: കേരളത്തിലെ നാല് സർക്കാർ ലോ കോളജുകളിലെയും സംസ്ഥാന സർക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2018-19 അധ്യയനവർഷത്തെ ത്രിവത്സര എൽഎൽ.ബി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാർഥി ഇന്ത്യൻ പൗരൻ ആയിരിക്കണം. 45 ശതമാനം മാർക്കോടെ ബിരുദം പാസായിരിക്കണം. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന (എസ്.ഇ.ബി.സി) വിഭാഗങ്ങൾക്ക് 42 ശതമാനം മാർക്കും പട്ടികജാതി/വർഗവിഭാഗത്തിന് 40 ശതമാനം മാർക്കും മതിയാകും.
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ വെച്ച് ആഗസ്റ്റ് 19ന് പരീക്ഷ നടത്തും. ഇതിനായി ജൂലൈ 18 മുതൽ 28ന് ൈവകീട്ട് അഞ്ച് വരെ പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന െവബ്സൈറ്റ് വഴി ഒാൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷാഫീസ് ജനറൽ/എസ്.ഇ.ബി.സി വിഭാഗത്തിന് 600 രൂപയും പട്ടികജാതി/വർഗ വിഭാഗത്തിന് 300 രൂപയുമാണ്. അപേക്ഷാഫീസ് ഒാൺലൈൻ പേമെൻറ് വഴിയോ ഒാൺലൈൻ അപേക്ഷ സമർപ്പിക്കുേമ്പാൾ ലഭിക്കുന്ന ഇ-ചലാൻ ഉപയോഗിച്ച് കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഒാഫിസ് മുഖേനയോ ഒടുക്കാവുന്നതാണ്.
പ്രവേശനപരീക്ഷയുടെ വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ്പെക്ടസും വിജ്ഞാപനവും www.cee-kerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.