സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള പ്രവാസികളുടെയും നാട്ടിൽ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനായുള്ള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് ജനുവരി ഏഴുവരെ അപേക്ഷിക്കാം. പ്രഫഷനൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലും മറ്റും ചേർന്ന വിദ്യാർഥികൾക്കാണ് അർഹത.
രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലിചെയ്ത ഇ.സി.ആർ എമിഗ്രേഷൻ ചെക്ക് റിക്വയേഡ് കാറ്റഗറിയിൽപെട്ടവരുടെയും രണ്ടു വർഷത്തിൽ കുറയാതെ ജോലിചെയ്ത് നാട്ടിൽ തിരിച്ചെത്തിയവരുടെയും (വാർഷികവരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്) മക്കളുടെ ഉപരിപഠനത്തിനാണ് സ്കോർഷിപ്. അംഗീകൃത റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവരാകണം.
പഠിക്കുന്ന കോഴ്സിന്റെ യോഗ്യതാപരീക്ഷയിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. 350ഓളം പേർക്ക് സ്കോളർഷിപ്പുകൾ ലഭ്യമാകും.വിജ്ഞാപനം നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. അപേക്ഷകൾ www.scholarshipnorkaroots.orgൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2770528/2770543/2770500, ടോൾഫ്രീ നമ്പർ: 18004253939.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.