കോന്നി മണ്ഡലത്തിലെ രണ്ട് നഴ്സിങ്​ കോളജിനും അനുമതി

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സി​ങ് കോ​ള​ജി​ൽ 60 സീ​റ്റും സീ​ത​ത്തോ​ട് കോ​ള​ജി​ൽ 30 സീ​റ്റു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.  കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി പാ​ര​ന്റ് ആ​ശു​പ​ത്രി​യാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്താ​ണ് സീ​ത​ത്തോ​ട് ന​ഴ്സി​ങ്​ കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ക

കോ​ന്നി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ലു​ള്ള ര​ണ്ട് ന​ഴ്സി​ങ് കോ​ള​ജു​ക​ൾ​ക്കും അ​നു​മ​തി ല​ഭി​ച്ച​താ​യും ഈ ​വ​ർ​ഷം​ത​ന്നെ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​മെ​ന്നും അ​ഡ്വ. കെ.​യു. ജ​നീ​ഷ്​​കു​മാ​ർ എം.​എ​ൽ.​എ അ​റി​യി​ച്ചു. കോ​ന്നി, സീ​ത​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട് ന​ഴ്സി​ങ്​ കോ​ള​ജാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്.

കോ​ന്നി​യി​ൽ സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി ന​ഴ്സി​ങ്​ കോ​ള​ജും സീ​ത​ത്തോ​ട്ടി​ൽ സെ​ന്‍റ​ർ ഫോ​ർ പ്ര​ഫ​ഷ​ന​ൽ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് ചു​മ​ത​ല​യി​ലു​ള്ള ന​ഴ്സി​ങ് കോ​ള​ജു​മാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സി​ങ് കോ​ള​ജി​ൽ 60 സീ​റ്റാ​ണ് അ​നു​വ​ദി​ച്ച​ത്.

സീ​ത​ത്തോ​ട് കോ​ള​ജി​ൽ 30 സീ​റ്റു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള ന​ഴ്സി​ങ്​ കൗ​ൺ​സി​ലി​ന്‍റെ​യും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യ​ത്. കോ​ന്നി ന​ഴ്സി​ങ് കോ​ള​ജി​നാ​യി മൂ​ന്നേ​ക്ക​ർ സ്ഥ​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ൽ ര​ണ്ടാ​മ​ത്തെ നി​ല​യാ​ണ്​ ന​ഴ്സി​ങ് കോ​ള​ജി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു ക്ലാ​സ് റൂം, ​ലാ​ബ്, ഫാ​ക്ക​ൽ​ട്ടി റൂം, ​പ്രി​ൻ​സി​പ്പ​ൽ റൂം, ​ടോ​യ്​​ല​റ്റു​ക​ൾ എ​ന്നി​വ​യാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ലൈ​ബ്ര​റി, പ​രീ​ക്ഷ ഹാ​ൾ എ​ന്നി​വ മെ​ഡി​ക്ക​ൽ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ഉ​പ​യോ​ഗി​ക്കും. ആ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ൾ 17 ല​ക്ഷം രൂ​പ ചെ​ല​വി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ൽ.​ബി.​എ​സ് മു​ഖേ​ന പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

2021ലാ​ണ് സീ​ത​ത്തോ​ട്ടി​ൽ ന​ഴ്സി​ങ്​ കോ​ള​ജ് സ​ർ​ക്കാ​ർ​ പ്ര​ഖ്യാ​പി​ച്ച​ത്. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 14500 ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. 30 സീ​റ്റാ​ണ് ഇ​വി​ടെ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി പാ​ര​ന്റ് ആ​ശു​പ​ത്രി​യാ​യി കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്താ​ണ് സീ​ത​ത്തോ​ട് ന​ഴ്സി​ങ്​ കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ക.

നി​ല​വി​ൽ 45 ല​ക്ഷം രൂ​പ​യു​ടെ ഫ​ർ​ണി​ച്ച​റു​ക​ളും ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ എ​ത്തി​ച്ചി​ട്ടു​ണ്ട്. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്ത് 13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യും ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​നും ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യ​വ​ർ​ഷം ന​ഴ്സി​ങ് ഫൗ​ണ്ടേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റും മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ന​ഴ്സി​ങ്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. ര​ണ്ടു ന​ഴ്സി​ങ് കോ​ള​ജു​ക​ളി​ലും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രു​ടെ ത​സ്തി​ക​ക​ളും സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Approval for two nursing colleges in Konni constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.