വാ​സ്തു​വി​ദ്യ ക​റ​സ്‌​പോ​ണ്ട​ന്‍സ് കോ​ഴ്‌​സ് 

തി​രു​വ​ന​ന്ത​പു​രം: സാം​സ്‌​കാ​രി​ക വ​കു​പ്പി​​െൻറ കീ​ഴി​ല്‍ ആ​റ​ന്മു​ള​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വാ​സ്തു​വി​ദ്യാ ഗു​രു​കു​ലം വാ​സ്തു​വി​ദ്യ​യി​ല്‍ ക​റ​സ്‌​പോ​ണ്ട​ന്‍സ് കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​പ്ലോ​മ ഇ​ന്‍ ട്ര​ഡീ​ഷ​ന​ല്‍ ആ​ര്‍ക്കി​ടെ​ക്ച​ര്‍ കോ​ഴ്‌​സി​​െൻറ ദൈ​ര്‍ഘ്യം ഒ​രു വ​ര്‍ഷ​മാ​ണ്. ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. സി​വി​ല്‍/​ആ​ര്‍കി​ടെ​ക്ച​ര്‍/​ക്വാ​ണ്ടി​റ്റി സ​ര്‍വേ​യി​ങ്​ ആ​ൻ​ഡ്​ ക​ണ്‍സ്ട്ര​ക്​​ഷ​ന്‍ മാ​നേ​ജ്‌​മ​െൻറി​ല്‍ പോ​ളി​ടെ​ക്‌​നി​ക് ഡി​പ്ലോ​മ ഉ​ള്ള​വ​രെ​യും പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കും. 300 സീ​റ്റു​ക​ളു​ണ്ട്. ഫീ​സ് പ​തി​നാ​യി​രം രൂ​പ. പ്രോ​സ്‌​പെ​ക്ട​സും അ​പേ​ക്ഷാ ഫോ​റ​വും ത​പാ​ലി​ല്‍ ല​ഭി​ക്കു​ന്ന​തി​ന് ആ​റ​ന്മു​ള പോ​സ്​​റ്റ്​ ഓ​ഫി​സി​ല്‍ മാ​റ്റാ​വു​ന്ന 200 രൂ​പ​യു​ടെ പോ​സ്​​റ്റ​ല്‍ ഓ​ര്‍ഡ​ര്‍/ മ​ണി ഓ​ര്‍ഡ​ര്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍, വാ​സ്തു​വി​ദ്യാ ഗു​രു​കു​ലം, ആ​റ​ന്മു​ള, പ​ത്ത​നം​തി​ട്ട ജി​ല്ല, പി​ന്‍--689533 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം.  www.vastuvidyagurukulam.com എ​ന്ന വെ​ബ്‌​സൈ​റ്റി​ലും അ​പേ​ക്ഷ ഫോ​റം ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31.
 
Tags:    
News Summary - ARCHITECTURE CORRESPONDENCE COURSE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.