തിരുവനന്തപുരം: സ്വയംഭരണ കോളജുകൾക്ക് സർവകലാശാലകളുടെ അംഗീകാരമോ അനുമതിയോ ഇല്ലാതെ ഇനി പുതിയ കോഴ്സുകൾ തുടങ്ങാം. ഇതുൾെപ്പടെയുള്ള മാറ്റങ്ങളോടെ സ്വയംഭരണ കോളജുകളെ സംബന്ധിച്ച യു.ജി.സിയുടെ പുതിയ െറഗുലേഷൻ ഗസറ്റ് വിജ്ഞാപനമായി പുറത്തിറങ്ങി. കേരളത്തിൽ ചില സ്വയംഭരണ കോളജുകൾ സർവകലാശാലകളുടെ അനുമതിയില്ലാതെ കോഴ്സ് തുടങ്ങിയ പ്രശ്നത്തിൽ സർക്കാർ നിർദേശപ്രകാരം ഉന്നതവിദ്യാഭ്യാസ കൗൺസിൽ സമിതിയെ നിയോഗിച്ച് പരിശോധന നടത്തുന്നതിനിടെയാണ് കൂടുതൽ അധികാരങ്ങൾ നൽകിക്കൊണ്ടുള്ള െറഗുലേഷൻ പുറത്തുവരുന്നത്.
ഇതുപ്രകാരം സ്വയംഭരണ കോളജുകൾക്ക് ഡിേപ്ലാമ, ഡിഗ്രി, പി.ജി, പിഎച്ച്.ഡി കോഴ്സുകൾ സ്വന്തം നിലക്ക് തുടങ്ങാം. സ്വയംഭരണ കോളജുകളിൽ നിലവിലുള്ള പഠന ബോർഡുകൾ, അക്കാദമിക് കൗൺസിൽ, ഗവേണിങ് കൗൺസിൽ എന്നിവയുടെ അംഗീകാരമേ ഇതിന് വേണ്ടൂ. കോഴ്സ് തുടങ്ങിയ വിവരം ബന്ധപ്പെട്ട സർവകലാശാലയെ പിന്നീട് അറിയിച്ചാൽ മതി.
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളുടെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി നിയമസഭ 2014ൽ പാസാക്കിയ നിയമപ്രകാരം പുതിയ കോഴ്സുകൾ തുടങ്ങാൻ സർവകലാശാലകളുടെ അനുമതിയും അംഗീകാരവും നിർബന്ധമാണ്. സ്വയംഭരണ കോളജുകളുടെ പഠനബോർഡും അക്കാദമിക് കൗൺസിലും ഗവേണിങ് കൗൺസിലും അംഗീകരിച്ച കോഴ്സുകളുടെ പാഠ്യപദ്ധതി സർവകലാശാലക്ക് സമർപ്പിക്കണമെന്നാണ് ചട്ടം. സർവകലാശാലയിലെ ബന്ധപ്പെട്ട വിഷയത്തിലെ പഠനബോർഡ് പാഠ്യപദ്ധതി പരിശോധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കണം. ഇൗ സമയത്തിനകത്ത് തീരുമാനമെടുത്തില്ലെങ്കിൽ സ്വയംഭരണ കോളജ് സമർപ്പിച്ച കോഴ്സ് പാഠ്യപദ്ധതിക്ക് അംഗീകാരം ലഭിച്ചതായി കണക്കാക്കും. യു.ജി.സിയുടെ പുതിയ െറഗുലേഷൻ വരുന്നതോടെ ഇൗ നടപടിക്രമം ഇല്ലാതാകും. ഇതിനെ മറികടന്നുള്ള നിയമനിർമാണം സർക്കാറിന് സാധിക്കുകയുമില്ല.
സംസ്ഥാനത്ത് സർക്കാർ മേഖലയിലെ എറണാകുളം മഹാരാജാസ് കോളജിനും എയ്ഡഡ് മേഖലയിലെ 18 കോളജുകൾക്കുമാണ് സ്വയംഭരണ പദവിയുള്ളത്. എം.ജി സർവകലാശാലയുടെ കീഴിലുള്ള ഒരു സ്വയംഭരണ കോളജ് അനുമതിയില്ലാതെ 16 സ്വാശ്രയ കോഴ്സുകൾ തുടങ്ങിയതും മറ്റൊരു കോളജ് തിയറി, ഇേൻറണൽ മാർക്കുകളുടെ അനുപാതത്തിൽ മാറ്റംവരുത്തിയതും പരാതിയായതിനെതുടർന്നാണ് വിഷയം പഠിക്കാൻ സർക്കാർ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് നിർദേശം നൽകിയത്. കൗൺസിൽ മൂന്നംഗസമിതി രൂപവത്കരിച്ച് തെളിവെടുപ്പ് നടത്തിവരികയാണ്. സ്വയംഭരണ കോളജുകൾ അധികാരം ദുരുപേയാഗം ചെയ്യുന്നത് നിയന്ത്രിക്കുന്നതിനുള്ള ശിപാർശകളും സമിതി സമർപ്പിക്കാനിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.