ആയുർവേദ, ഹോമിയോ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ആയുർവേദ /ഹോമിയോ /സിദ്ധ/ ഫാർമസി അഗ്രികൾചർ/ഫോറസ്ട്രി/ ഫിഷറീസ്/വെറ്ററിനറി കോഓപറേഷൻ ആൻഡ്​ ബാങ്കിങ്​, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ്​ എൻവയൺമെന്റൽ സയൻസ് ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾചർ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

ഹോം പേജിലെ 'Data sheet' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡേറ്റ ഷീറ്റ് പ്രിന്റ് എടുക്കാം. പ്രവേശന സമയത്ത് ഡേറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ, പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകൾ എന്നിവ ഹാജരാക്കേണ്ടതാണ്.

അലോട്ട്മെന്റ് മെമ്മോയിൽ കാണിക്കുന്ന മുഴുവൻ ഫീസും കോളജുകളിൽ ഒടുക്കി ഡിസംബർ രണ്ടിന്​ വൈകീട്ട് മൂന്നുവരെ പ്രവേശനം നേടാം. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെ (ഫീസ് സൗജന്യം ലഭ്യമായവർ ഉൾപ്പെടെ) അലോട്ട്മെന്റും ഹയർ ഓപ്ഷനും റദ്ദാകും.

വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in

Tags:    
News Summary - Ayurveda and Homeo first phase allotment published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.