ആ​യു​ർ​വേ​ദ/​ഹോ​മി​യോ/​സി​ദ്ധ/​ഫാ​ർ​മ​സി/​മെ​ഡി​ക്ക​ൽ ഓ​പ്ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ

തി​രു​വ​ന​ന്ത​പു​​രം: 2023ലെ ​ആ​യു​ർ​വേ​ദ/​ഹോ​മി​യോ/​സി​ദ്ധ/​ഫാ​ർ​മ​സി/​അ​ഗ്രി​ക​ൾ​ച​ർ/ ഫോ​റ​സ്ട്രി/​ഫി​ഷ​റീ​സ്/​വെ​റ്റ​റി​ന​റി/​കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് ബാ​ങ്കി​ങ്​/ ക്ലൈ​മ​റ്റ് ചെ​യ്ഞ്ച് ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ്/ ബി.​ടെ​ക് ബ​യോ​ടെ​ക്നോ​ള​ജി (കേ​ര​ള അ​ഗ്രി​ക​ൾ​ച​ർ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള​ത്) കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള സം​സ്ഥാ​ന ​േക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ഈ ​കോ​ഴ്സു​ക​ളി​ൽ നി​ല​വി​ലു​ള്ള ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്റി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ “Confirm” ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്ത് ഓ​ൺ​ലൈ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്ത​ണം.

ഓ​ൺ​ലൈ​ൻ ക​ൺ​ഫ​ർ​മേ​ഷ​നെ തു​ട​ർ​ന്ന് ഹ​യ​ർ ഓ​പ്ഷ​ൻ പു​നഃ​ക്ര​മീ​ക​ര​ണം/​ആ​വ​ശ്യ​മി​ല്ലാ​ത്ത​വ റ​ദ്ദാ​ക്ക​ൽ എ​ന്നി​വ​ക്കു​ള്ള സൗ​ക​ര്യം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന്​ വൈ​കീ​ട്ട്​ നാ​ലു​വ​രെ പ്ര​വേ​ശ​പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന്​ വൈ​കീ​ട്ട്​ നാ​ലു വ​രെ ല​ഭി​ക്കു​ന്ന ഓ​പ്ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചി​ന് ര​ണ്ടാം​ഘ​ട്ട താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് കാ​ണു​ക. ഫോൺ: 0471 2525300.

Tags:    
News Summary - Ayurveda-Homeo-Siddha-Pharmacy-Medical Option Confirmation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.