കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളും നിഷ്കർഷിച്ച സംവിധാനങ്ങളും ഒരുക്കാത്തതിനാൽ സംസ്ഥാനത്തെ ഭൂരിഭാഗം സ്വാശ്രയ ആർക്കിടെക്ചർ കോളജുകളിലെയും പ്രവേശനം കൗൺസിൽ ഒാഫ് ആർക്കിടെക്ചർ (സി.ഒ.എ) തടഞ്ഞു.
സംസ്ഥാനത്തെ ആകെയുള്ള 36 ആർക്കിടെക്ചർ കോളജുകളിൽ 31ഉം സ്വാശ്രയ മേഖലയിലാണ്. ഇവയിൽ 17 എണ്ണത്തിെൻറ അംഗീകാരമാണ് സി.ഒ.എ താൽക്കാലികമായി തടഞ്ഞത്. ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ പരിശോധനയിൽ ഇൗ കോളജുകളിൽ കൗൺസിൽ നിർദേശിച്ച സൗകര്യങ്ങളില്ലാത്തതിെൻറ പേരിലാണ് നടപടി.
പല കോളജുകളിലും സ്ഥിരം പ്രിൻസിപ്പലും അധ്യാപകരുമില്ലാത്തതും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താത്തതും വേണ്ടത്ര സംവിധാനങ്ങൾ ഒരുക്കാത്തതുമാണ് നടപടിക്ക് കാരണം.
അതേസമയം, വ്യവസ്ഥകൾ 13 സ്ഥാപനങ്ങൾക്ക് സി.ഒ.എ അംഗീകാരം പുതുക്കി നൽകുകയും ചെയ്തിട്ടുണ്ട്. കോട്ടയത്തെ മംഗളം കോളജ്, എറണാകുളത്തെ എസ്.സി.എം.എസ് കോളജ്, ഹോളി ക്രസൻറ്, തൃശൂരിലെ തേജസ് കോളജ്, പാലക്കാട് ജില്ലയിലെ സ്നേഹ ബി ആർക്ക് കോളജ്, നെഹ്റു കോളജ്, മലപ്പുറത്തെ ദേവകിയമ്മ കോളജ്, ഏറനാട് കോളജ്, വേദവ്യാസ കോളജ്, കോഴിക്കോട് കെ.എം.സി.ടി കോളജ് (രണ്ടിനും), എം.ഇ.എസ് കോളജ് എന്നിവക്കാണ് അംഗീകാരം പുതുക്കി നൽകിയിട്ടുള്ളത്. അംഗീകാരം തടയപ്പെട്ട കോളജുകളിൽ ഇൗ വർഷം ബി ആർക്ക് ക്ലാസുകൾ ആരംഭിക്കാനാവുമോ എന്ന ആശങ്കയിലാണ് ബന്ധപ്പെട്ടവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.