തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ എൻജിനീയറിങ് പരീക്ഷയിൽ ജയിക്കാൻ ഓ രോ വിഷയത്തിനും വേണ്ട മിനിമം മാർക്ക് 45ൽനിന്ന് 40 ആയി കുറച്ചു. ഇേൻറണൽ പരീക്ഷക്ക് മിനിമ ം മാർക്ക് വേണം എന്ന നിബന്ധന ഒഴിവാക്കി. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.െഎ. സി.ടി.ഇ) മാനദണ്ഡപ്രകാരമാണ് മാർക്ക് കുറച്ചതെന്ന് മന്ത്രി കെ.ടി. ജലീൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരു സെമസ്റ്ററിൽ പരമാവധി അഞ്ച് തിയറി, രണ്ട് ലാബ് കോഴ്സുകളാണുള്ളത്. എല്ലാ തിയറി കോഴ്സുകളുടെ സിലബസും പരമാവധി അഞ്ച് മൊഡ്യൂളുകളാക്കി കുറച്ചു. എല്ലാ പ്രാക്ടിക്കൽ കോഴ്സുകൾക്കും യൂനിവേഴ്സിറ്റി പരീക്ഷ നിർബന്ധമാക്കി. അവസാന രണ്ട് സെമസ്റ്ററുകളുടെ ക്രെഡിറ്റ് 31 ആയി കുറച്ചു.
എ.ഐ.സി.ടി.ഇയുടെ മാതൃക കരിക്കുലം അടിസ്ഥാനമാക്കി സാങ്കേതിക സർവകലാശാലയുടെ പാഠ്യപദ്ധതി പരിഷ്കരിക്കും. 2019 മുതൽ പ്രവേശനം നേടിയവർക്ക് ബി.ടെക് ബിരുദം നേടാനാവശ്യമായ ആകെ ക്രെഡിറ്റ് 162 ആക്കി. നേരത്തേ 182 ആയിരുന്നു. ലഭ്യമാവുന്ന അധികസമയം സംരംഭകത്വ പ്രവർത്തനങ്ങൾക്കും ഇേൻറൺഷിപ്പിനും ബി.ടെക് ഓണേഴ്സ് ഡിഗ്രിക്കും മൈനർ കോഴ്സുകൾക്കുമായി ഉപയോഗിക്കാം. വിദ്യാർഥികളുടെ പഠനശാഖയിലെ സ്പെഷലൈസേഷനാണ് ബി.ടെക് ഓണേഴ്സ്. അവസാന രണ്ട് സെമസ്റ്ററുകളിൽ കുറഞ്ഞത് മൂന്ന് വിഷയങ്ങളിൽ 12 ക്രെഡിറ്റും ഓൺലൈനായി കുറഞ്ഞത് രണ്ട് വിഷയങ്ങൾക്ക് എട്ട് ക്രെഡിറ്റും അധികമായി നേടുന്നവർക്ക് ബി.ടെക് ഡിഗ്രിക്ക് പകരം ബി.ടെക് ഓണേഴ്സ് ഡിഗ്രി നേടാം. മറ്റ് പഠനശാഖകളിലുള്ള സ്പെഷലൈസേഷനാണ് ബി.ടെക് മൈനർ ഡിഗ്രി. മൂന്നാം സെമസ്റ്റർ മുതൽ മൈനർ കോഴ്സുകൾക്ക് ചേരാം. അധികമായി മറ്റ് പഠനശാഖയിലെ മൂന്ന് വിഷയങ്ങളിൽ 12 ക്രെഡിറ്റും ഓൺലൈനായി കുറഞ്ഞത് രണ്ട് വിഷയങ്ങൾക്ക് എട്ട് ക്രെഡിറ്റും നേടുന്നവർക്ക് മൈനർ ഡിഗ്രി കൂടി നേടാം. ഓണേഴ്സ്, മൈനർ ബിരുദങ്ങൾക്കുള്ള പാഠ്യപദ്ധതി ബോർഡ് ഒാഫ് സ്റ്റഡീസുകൾ നിശ്ചയിക്കും. ഒന്നാം വർഷ വിദ്യാർഥികൾക്ക് അഭിരുചി വർധിപ്പിക്കുന്നതിന് രണ്ടാഴ്ച നീളുന്ന ഇൻഡക്ഷൻ പ്രോഗ്രാമോടെയായിരിക്കും ക്ലാസുകൾ തുടങ്ങുക. ഇതിനായി ഒന്നാം സെമസ്റ്ററിലെ ക്രെഡിറ്റുകളുടെ എണ്ണം 17 ആയി നിജപ്പെടുത്തി.
അഞ്ച്, ഏഴ് സെമസ്റ്ററുകൾക്കിടയിൽ നാലു മാസം ഇേൻറൺഷിപ്പിന് ലഭിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്, വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇേൻറൺഷിപ്പിനായുള്ള വെബ്പോർട്ടൽ ആരംഭിച്ചു. സ്റ്റാർട്ടപ്പുകൾ തുടങ്ങാനും ഇേൻറൺഷിപ് പൂർത്തിയാക്കാനും വേണ്ടി കോഴ്സിന് ഇടവേള അവസരവും നൽകും. കലാ-കായിക, എൻ.എസ്.എസ് പ്രവർത്തനങ്ങൾ, സെമിനാറുകളിൽ പങ്കെടുക്കുന്നവർക്കും എം.ഒ.ഒ.സി (മൂക്) കോഴ്സുകൾ പൂർത്തിയാക്കുന്നവർക്കും ഗ്രേസ് മാർക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.