ബി.ഡി.എസും എം.ബി.ബി.എസിനെ പോലെ അഞ്ചര വർഷമാക്കുന്നു

എം.ബി.ബി.എസ് പോലെ ബി.ഡി.എസ് ബിരുദം പൂർത്തിയാക്കാൻ ഇനി അഞ്ചര വർഷം വേണ്ടി വരും. നിലവിൽ നാലു വർഷത്തെ കോഴ്സും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് ബി.ഡി.എസിന്. അത് എം.ബി.ബി.എസിനെ പോലെ നാലര വർഷത്തെ കോഴ്സും ഒരു വർഷത്തെ ഇന്റേൺഷിപ്പുമായി മാറും.

സെമസ്റ്റർ സമ്പ്രദായം, ഒരു വർഷ നിർബന്ധിത ഇന്റേൺഷിപ്പ്, പുതിയ വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കാനുള്ള കരട് മാർഗനിർദേശങ്ങൾ ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിന് സമർപ്പിച്ചു. കോഴ്സിന്റെ കാലാവധി വർധിപ്പിക്കുന്നതാണ് മാറ്റങ്ങളിൽ ഏറ്റവും പ്രധാനം.

സെമസ്റ്റർ സമ്പ്രദായമാക്കു​ന്നതോടെ ആകെ ഒമ്പത് സെമസ്റ്ററുകൾ ഉണ്ടാകും. ഓരോന്നിലും നാലു വിഷയങ്ങൾ ആണ് പഠിക്കാനുണ്ടാവുക. ഇതിൽ ആദ്യ രണ്ട് വിഷയങ്ങൾപൂർത്തിയാക്കിയാൽ അടുത്ത രണ്ടെണ്ണം പഠിക്കാനും സാധിക്കും.

വിദ്യാർഥികളിലെ പഠന സമ്മർദ്ദം ലഘൂകരിക്കുന്നതിനാണ് ഇത്തരത്തിൽ മാറ്റം കൊണ്ടുവരുന്നത്. ഇലക്ടീവ്, ഫൗണ്ടേഷൻ എന്നിങ്ങനെ കോഴ്സുകളെ രണ്ടായി തിരിക്കുകയും ചെയ്യും. കായികം,യോഗ എന്നിവക്ക് പ്രത്യേക ക്രെഡിറ്റ് പോയന്റുകളും നൽകും.

Tags:    
News Summary - BDS also takes five and a half years like MBBS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.